malappuram local

യോഗയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തണം : എംഎല്‍എ



മലപ്പുറം: യോഗയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ പൊതുസമൂഹം തയ്യാറാവണമെന്ന് പി ഉബൈദുല്ല എംഎല്‍എ. സംസ്ഥാനം ആരോഗ്യരംഗത്ത് രാജ്യത്തിന് മാത്യകയാവുന്ന രീതിയില്‍ ശ്രദ്ധേയമായ നേട്ടങ്ങളുണ്ടാക്കിയെങ്കിലും അടുത്തകാലത്തായി ഇതിനെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. ജീവിത ശൈലി രോഗങ്ങള്‍ എല്ലാവരെയും പിടികൂടുന്നു. ഇതിനെ മറിക്കടക്കാനുള്ള ഇടപെടല്‍ യോഗ പോലുള്ള പ്രവര്‍ത്തനങ്ങളിലൂടെ ആസൂത്രണം ചെയ്യണമെന്നും അദേഹം പറഞ്ഞു. നെഹ്‌റു യുവ കേന്ദ്രയുടെ നേത്യത്വത്തില്‍ നടന്ന അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കോട്ടക്കുന്ന് ഡിടിപിസി ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ വി ഉണ്ണിക്യഷ്ണന്‍ അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ ലൈഫ്‌സ്റ്റെല്‍ യോഗാ സെന്ററിന്റ പരിശീലകന്‍ കെ മോഹന്‍ദാസ്, പതഞ്ജലി യോഗ മാസ്റ്റര്‍ പി കെ പത്മനാഭന്‍ എന്നിവരെ ആദരിച്ചു. യോഗയെ സംബന്ധിച്ചുള്ള വിഡിയോ ഡോക്യുമെന്ററിയും നടത്തി. ലൈഫ്‌സ്റ്റെല്‍ യോഗാ സെന്ററിന്റ പരിശീലകന്‍ കെ മോഹന്‍ദാസ് നയിച്ച യോഗ ക്ലാസില്‍ എന്‍വൈകെ വോളന്റിയേഴ്‌സ് ഉള്‍പ്പെടെ നിരവധിപേര്‍ പങ്കാളികളായി. ഡെപ്യുട്ടി ഡിഎംഒ ഡോ.ഷിബുലാല്‍, ടൂറിസം ഡപ്യുട്ടി ഡയറക്ടര്‍ കെ എ സുന്ദരന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി അയ്യപ്പന്‍, എന്‍വൈകെ അസി. കോ-ഓഡിനേറ്റര്‍ പി അസ്മാബി, മലപ്പുറം ബ്ലോക്ക് യൂത്ത് വോളന്റിയര്‍ സാഹില സി എ സംസാരിച്ചു. ജില്ലാ ഭരണകൂടത്തിന്റ നേത്യത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗ ക്ലാസ് നടത്തി. ആയുഷ് വകുപ്പുമായി സഹകരിച്ച നടത്തിയ പരിപാടി ജില്ലാകലക്ടര്‍ അമിത് മീണ ഉദ്ഘാടനം ചെയ്തു.  പരിപാടിയില്‍ സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it