Editorial

യോഗയുടെ ശാസ്ത്രം

ഴയ ചികില്‍സാരീതികളും വ്യായാമമുറകളും ശാസ്ത്രീയമാണെന്നു സ്ഥാപിക്കാന്‍ അതിന്റെ പ്രയോക്താക്കള്‍ കഠിനശ്രമം നടത്തുന്നത് സ്വാഭാവികമാണ്. ജ്യോല്‍സ്യവും കൈനോട്ടവും ഗൗളിശാസ്ത്രവും ശാസ്ത്രീയമാണെന്നു കരുതുന്നവരുണ്ട്. ചിലരുടെ അനുഭവകഥകള്‍ പറഞ്ഞ് അവയൊക്കെ വിശ്വസനീയമാക്കാനുള്ള ഏര്‍പ്പാടുകളുണ്ട്. പല പ്രകൃതിചികില്‍സാമുറകളും ആ ഗണത്തില്‍പ്പെട്ടതാണ്. കരിഞ്ചീരകസത്തും ചിലതരം കാരക്കയും കൊമ്പുവയ്ക്കലുമുണ്ടായാല്‍ ഏതു മാറാരോഗത്തിനും ശമനമുണ്ടെന്നു പറയുന്നവരുണ്ട്.
എന്‍ഡിഎ ഭരണകൂടം പൊതുഖജനാവില്‍നിന്ന് 50 കോടിയോളം രൂപ ചെലവഴിച്ച് യോഗാദിനം ആചരിച്ചപ്പോഴും യോഗയുടെ ശാസ്ത്രീയതയെക്കുറിച്ചുള്ള പ്രചാരണമുണ്ടായി. ലോകമെമ്പാടും വലിയ വിറ്റുവരവുള്ള ഒരു വ്യായാമമുറയായി യോഗ മാറിയതോടെ അതിന്റെ ശാസ്ത്രീയതയും കൂടി. പ്രമേഹം തൊട്ട് കാന്‍സര്‍ വരെ, ഹൃദ്രോഗം തൊട്ട് വരട്ടുചൊറി വരെ ദീര്‍ഘശ്വാസമെടുക്കുകയും ധ്യാനിക്കുകയും ചെയ്താല്‍ മാറുമെന്നായി. അതിന്റെ അദ്ഭുതകരമായ കഴിവുകളെക്കുറിച്ചു വരുന്ന റിപോര്‍ട്ടുകളൊക്കെ യോഗ മാര്‍ക്കറ്റ് ചെയ്യുന്നവര്‍ തട്ടിക്കൂട്ടിയതാണ്. പല ഗുണങ്ങളും കാലിഗുളികകൊണ്ടു നേടിയെടുക്കാവുന്നതും. യോഗാചാര്യനെ വിശ്വസിച്ച് ചില വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ ആശ്വാസം തോന്നും. ഒരമേരിക്കന്‍ സര്‍വകലാശാല പല വ്യായാമമുറകളും പഠനവിധേയമാക്കിയപോലെ യോഗ വിദ്യയും പരിശോധിച്ചിരുന്നു. വിശേഷാല്‍ ഒരു ഗുണവും അതിനില്ലെന്നായിരുന്നു ഗവേഷണഫലം.
Next Story

RELATED STORIES

Share it