Flash News

യോഗയുടെ പേരിലുള്ള നിര്‍ദേശങ്ങള്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്നത്: കാംപസ് ഫ്രണ്ട്

യോഗയുടെ പേരിലുള്ള നിര്‍ദേശങ്ങള്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്നത്: കാംപസ് ഫ്രണ്ട്
X


കോഴിക്കോട്: അന്താരാഷ്ട്ര യോഗാ ദിനത്തില്‍ യോഗ ചെയ്യേണ്ടത് അഗ്‌നിദേവനെ സ്തുതിച്ചു വേണമെന്ന ആയുഷ് മന്ത്രാലയത്തിന്റെയും യുജിസിയുടെയും നിര്‍ദേശങ്ങള്‍ മതേതര സമൂഹത്തിനു ഭൂഷണമല്ലെന്നും വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്നതാണെന്നും കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി പി അജ്മല്‍. യോഗാ ദിനാചരണത്തിന്റെ മറവില്‍ മേതതര സങ്കല്‍പ്പങ്ങളെ തകര്‍ക്കാനാണ് ശ്രമം നടക്കുന്നത്. യുജിസി പോലുള്ള ഉന്നത മേഖലകളെ കാവിവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ കാലങ്ങളായി നടക്കുന്നതാണ്. ഇത്തരം വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ആര്‍എസ്എസ് അജണ്ടകള്‍ തിരുകിക്കയറ്റാന് നീക്കം നടന്നു കൊണ്ടിരിക്കുകയാണ്. ബഹുമതങ്ങളുള്ള രാജ്യത്ത് സിബിഎസ്ഇ പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ വര്‍ഗീയ വല്‍ക്കരണത്തിനുള്ള മീഡിയമായി ഉപയോഗിക്കുകയാണ്. ഇതു നിരവധി മതവിശ്വസികള്‍ പഠിക്കുന്ന ഈ മേഖലയിലുള്ളവര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കും. വര്‍ഗീയവല്‍ക്കരണവും ഹിന്ദുത്വ ആശയങ്ങളും കടത്തുന്നതിനു സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് അനുവദിക്കാനാവില്ല. ഇത്തരം നീക്കങ്ങള്‍ മുമ്പും ആയുഷ് മന്ത്രാലയത്തിന്റെയും സിബിഎസ്ഇയുടെയും ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. എന്നാല്‍ തുടരെ ഇത് ആവര്‍ത്തിക്കുന്ന സംഭവമാണ് പുതിയ നിര്‍ദേശങ്ങള്‍ വഴി പുറത്തായിരിക്കുന്നത്. യോഗ പോലുള്ള അഭ്യാസ കലയെ വര്‍ഗീയവല്‍ക്കരിച്ച് നാട്ടില്‍ ചേരിതിരിവ് ഉണ്ടാക്കാനുള്ള നീക്കത്തിനെതിരേ മതേതര സമൂഹം ഒന്നിക്കണമെന്നും അജ്മല്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it