Flash News

യെദ്യൂരപ്പ 13 പേജുള്ള രാജിപ്രസംഗം തയ്യാറാക്കി

യെദ്യൂരപ്പ 13 പേജുള്ള  രാജിപ്രസംഗം തയ്യാറാക്കി
X


ബംഗളൂരു: വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തികയ്ക്കാനുള്ള എല്ലാ വളഞ്ഞ വഴികളും പ്രയോഗിച്ച് കൊണ്ടിരിക്കേ തന്നെ യെദ്യൂരപ്പ രാജിപ്രസംഗം തയ്യാറാക്കിയതായ റിപോര്‍ട്ടുകളും പുറത്തുവരുന്നു. എല്ലാ ശ്രമങ്ങളും പരാജയപ്പെടുമെന്ന് വ്യക്തമായാല്‍ വിശ്വാസ വോട്ടെടുപ്പിന് തൊട്ടുമുമ്പ് സ്വയം രാജിവച്ചൊഴിയാനുള്ള ആലോചന ബിജെപി ക്യാംപില്‍ നടക്കുന്നതായാണ് അറിയുന്നത്.

ഈ സാഹചര്യത്തില്‍ മുന്‍പ് പ്രധാനമന്ത്രി എ ബി വാജ്‌പേയി ചെയ്തതു പോലെ വികാര നിര്‍ഭരമായ ഒരു പ്രസംഗം നടത്തി രാജിവയ്ക്കാനാണ് ആലോചന. ഇതിന്റെ ഭാഗമായി 13 പേജുള്ള രാജി പ്രസംഗം യെദ്യൂരപ്പ തയ്യാറാക്കിയതായാണ് റിപോര്‍ട്ട്.
Next Story

RELATED STORIES

Share it