Flash News

യെദ്യൂരപ്പ ഭൂരിപക്ഷം തെളിയിക്കുന്ന കത്ത് നാളെ ഹാജരാക്കണം; കോണ്‍ഗ്രസ് എംഎല്‍എമാരെ കൊച്ചിയിലേക്കു മാറ്റും

യെദ്യൂരപ്പ ഭൂരിപക്ഷം തെളിയിക്കുന്ന കത്ത് നാളെ ഹാജരാക്കണം; കോണ്‍ഗ്രസ് എംഎല്‍എമാരെ കൊച്ചിയിലേക്കു മാറ്റും
X

ബംഗളൂരു: അര്‍ധരാത്രിയിലെ അത്യപൂര്‍വ്വമായ വാദം കേള്‍ക്കലിന് ശേഷം ഇന്ന് രാവിലെ തന്നെ സത്യപ്രതിജ്ഞ ചെയ്യാമെന്ന് സുപ്രിം കോടതി ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയ്ക്ക് അനുമതി നല്‍കിയെങ്കിലും ഇപ്പോഴും കാര്യങ്ങള്‍ അനിശ്ചിതത്വത്തിലാണ്. ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കുമെന്ന് കാട്ടി ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് നാളെ രാവിലെ 10.30ന് ഹാജരാക്കണമെന്ന ഉപാധിയോടെയാണ് സത്യപ്രതിജഞയ്ക്ക് കോടതി അനുമതി നല്‍കിയത്.

ഈ കത്തില്‍ യെദ്യൂരപ്പയ്ക്ക് ആവശ്യമായ എംഎല്‍എമാരുടെ പിന്തുണ തെളിയിക്കാനാവശ്യമായ രേഖ ഉണ്ടോ എന്ന കാര്യമാണ് കോടതി പരിശോധിക്കുക. നിലവിലെ സാഹചര്യത്തില്‍ അങ്ങിനെ ഒന്ന് ഇല്ലെന്നാണ് സൂചന. നിലവില്‍ ഒരു സ്വതന്ത്രന്‍ ഉള്‍പ്പടെ 105 പേരുടെ പിന്തുണയാണ് ബിജെപിക്കുള്ളത്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് 116 പേരുടെ പിന്തുണയുമുണ്ട്. ഭൂരിപക്ഷം തെളിയിക്കാന്‍ 112 പേരുടെ പിന്തുണയാണ് വേണ്ടത്. കുതിരക്കച്ചവടത്തിലൂടെ എംഎല്‍എമാരെ വലപീശി പിന്തുണ ഉറപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

ഈ സാഹചര്യത്തില്‍ എംഎല്‍എമാരെ ചാക്കിട്ടു പിടിക്കുന്നത് ഒഴിവാക്കാന്‍ തങ്ങളുടെ ജനപ്രതിനിധികളെ കര്‍ണാടകയ്ക്ക് പുറത്തേക്ക് കടത്താനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. എംഎല്‍എമാരെ കൊച്ചിയിലെ റിസോര്‍ട്ടിലെത്തിക്കാനാണ് പദ്ധതിയെന്നാണ് അറിയുന്നത്. ജെഡിഎസും എംഎല്‍മാരെ മാറ്റും. ഇന്ന് സത്യപ്രതിജ്ഞ ചെയ്ത യെദ്യൂരപ്പയ്ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ സര്‍ക്കാര്‍ 15 ദിവസമാണ് നല്‍കിയിട്ടുള്ളത്.
Next Story

RELATED STORIES

Share it