Flash News

യെച്ചൂരിയെ ആരും ആക്രമിച്ചിട്ടില്ലെന്ന് ചാര്‍ജ്ഷീറ്റ്

യെച്ചൂരിയെ ആരും ആക്രമിച്ചിട്ടില്ലെന്ന് ചാര്‍ജ്ഷീറ്റ്
X


ന്യൂഡല്‍ഹി: സീതാറാം യെച്ചൂരിയെ ആക്രമിച്ച ഹിന്ദുസേനാ പ്രവര്‍ത്തകരെ രക്ഷിക്കാന്‍ പൊലീസിന്റെ ശ്രമം. യെച്ചൂരിയെ ആരും ആക്രമിച്ചിട്ടില്ലെന്നും എ.കെ.ജി ഭവനില്‍ അതിക്രമിച്ചു കടക്കുക മാത്രമാണ് ചെയ്‌തെന്നുമാണ് ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച ചാര്‍ജ്ഷീറ്റില്‍ പറയുന്നത്. അക്രമികള്‍ ഒരു സംഘടനുമായും ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരല്ല, അവര്‍ ഹിന്ദുസേനാ അനുഭാവികള്‍ മാത്രമാണെന്നും മുദ്രാവാക്യം വിളിക്കുക മാത്രമാണ് ഉണ്ടായതെന്നും പോലീസിന്റെ ചാര്‍ജ് ഷീറ്റില്‍ വ്യക്തമാക്കുന്നു. കയ്യേറ്റം നടത്തിയത് സംബന്ധിച്ച് കേസ് രജിസറ്റര്‍ ചെയ്തിട്ടുമില്ല. ഇന്നു വൈകീട്ടോടെ കോടതിയില്‍ ഹാജരാക്കുന്ന പ്രതികള്‍ക്ക് ജാമ്യവും ലഭിച്ചേക്കും.

[related]
Next Story

RELATED STORIES

Share it