palakkad local

യെച്ചൂരിയെ അക്രമിച്ച സംഭവം : പാലക്കാട് നഗരത്തില്‍ പ്രതിഷേധപ്രകടനം



പാലക്കാട്: സി.പി.എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി. വിക്‌ടോറിയ കോളജിന് മുന്നില്‍നിന്ന് ആരംഭിച്ച ബഹുജന പ്രകടനം സ്‌റ്റേഡിയം ബസ്റ്റാന്‍ഡ് ഗ്രൗണ്ടില്‍ സമാപിച്ചു. പൊതുയോഗം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബിജോണ്‍ ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിസ്റ്റ് നേതാക്കളെ ഇല്ലായ്മ ചെയ്യാനുള്ള ആര്‍എസ്.എസ് അജണ്ടയാണ് ബി.ജെ.പി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായാണ് സീതാറാം യെച്ചൂരിയെ ആക്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഡല്‍ഹിയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയ സംഘം തന്നെയാണ് യെച്ചൂരിയെ അക്രമിച്ചതിന് പിന്നിലെന്നും ആര്‍. എസ്.എസ് അജണ്ട നടപ്പാക്കാനുള്ള നീക്കം കേരളത്തില്‍ വിലപ്പോകില്ലെന്നും വര്‍ഗീയ ശക്തികള്‍ക്ക് തടസ്സം  കമ്മ്യൂണിസ്റ്റുകാരാണെന്ന് ബോധ്യം വന്നതിനാലാണ് അക്രമം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.സി.പി.ഐ ജില്ല സെക്രട്ടറി കെ.പി. സുരേഷ് രാജ് അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രന്‍, പി.കെ. ബിജു എം.പി, കെ.വി. വിജയദാസ് എം.എല്‍.എ, സി.പി.എം സംസ്ഥാന സമിതി അംഗവും മുന്‍ എം.എല്‍.എയുമായ എം. ചന്ദ്രന്‍, മുന്‍ എം.പി എന്‍.എന്‍. കൃഷ്ണദാസ്, കെ.വി. രാമകൃഷ്ണന്‍, എം. നാരായണന്‍, റസാക്ക് മൗലവി, ഓട്ടൂര്‍ ഉണ്ണികൃഷ്ണന്‍  സംസാരിച്ചു.
Next Story

RELATED STORIES

Share it