യെച്ചൂരിക്ക് ഭീഷണി: സൈബര്‍ സെല്ലിന്റെ സഹായം തേടും

ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഫോണില്‍ വന്ന ഭീഷണിയെക്കുറിച്ച് അന്വേഷിക്കാന്‍ ഡല്‍ഹി പോലിസ് സൈബര്‍ സെല്ലിന്റെ സഹായം തേടും. ദുര്‍ഗാദേവിയെക്കുറിച്ച് പാര്‍ലമെന്റില്‍ മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ച് നിരവധി ഭീഷണി കോളുകളും സന്ദേശവും യെച്ചൂരിക്ക് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പോലിസില്‍ പരാതിപ്പെടുകയുണ്ടായി. കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നു ഡിസിപി ജതിന്‍ നര്‍വാള്‍ പറഞ്ഞു. മതവികാരം വ്രണപ്പെടുത്തുന്നവിധം താനൊന്നും പറഞ്ഞിട്ടില്ലെന്നും ഗൂഢാലോചനയുടെ ഭാഗമാണ് ആരോപണങ്ങളെന്നും യെച്ചൂരി വ്യക്തമാക്കി.
Next Story

RELATED STORIES

Share it