Flash News

യെച്ചൂരിക്ക് നേരെ കൈയേറ്റം : ചുമത്തിയത് നിസ്സാര വകുപ്പുകള്‍



ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു നേരെ കൈയേറ്റത്തിനു ഹിന്ദുസേനാ പ്രവര്‍ത്തകര്‍ക്കെതിരേ ഡല്‍ഹി പോലിസ് ചുമത്തിയത് നിസ്സാര വകുപ്പുകള്‍. പ്രതികളെ കോടതിയില്‍ പോലും ഹാജരാക്കാതെ പോലിസ് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഉപേന്ദര്‍ കുമാര്‍, പവന്‍ കൗള്‍ എന്നിവരെയാണു വിട്ടയച്ചത്. പോലിസ് നടപടിയില്‍ അതിശയിക്കാനില്ലെന്ന് യെച്ചൂരി പ്രതികരിച്ചു. പ്രതികള്‍ക്കെതിരേ ഡല്‍ഹി പോലിസ് ഐപിസി 451, 504 വകുപ്പുകള്‍ മാത്രമാണു ചുമത്തിയത്. അതിക്രമിച്ചു കടക്കുക, മനപ്പൂര്‍വം സമാധാനാന്തരീക്ഷം തകര്‍ക്കുക എന്നീ കുറ്റങ്ങള്‍ മാത്രമാണിത്. പ്രതികളെ അറസ്റ്റ് ചെയ്തു കൊണ്ടുപോയ മന്ദിര്‍മാര്‍ഗ് പോലിസ് സ്‌റ്റേഷനില്‍ രാവിലെ മുതല്‍ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോട് കേസ് അങ്ങേയറ്റം രഹസ്യസ്വഭാവമുള്ളതാണെന്നാണ് പോലിസ് പറഞ്ഞത്. വൈകുന്നേരം ആറുമണിയോടെ സ്‌റ്റേഷന്റെ പിന്‍വാതിലിലൂടെ പോലിസ് ഇവരെ പുറത്തുവിടുകയായിരുന്നു. പ്രവര്‍ത്തകരെ പാര്‍ട്ടി ഓഫിസിലിട്ടു മര്‍ദിച്ചെന്നു കാണിച്ച് അടുത്തദിവസം തന്നെ സിപിഎമ്മിനെതിരേ പരാതി നല്‍കുമെന്നും ഹിന്ദുസേനാ നേതാവ് വിഷ്ണു ഗുപ്ത പറഞ്ഞു.
Next Story

RELATED STORIES

Share it