Alappuzha local

യെച്ചൂരിക്ക് നേരെ ആക്രമണം; ജില്ലയില്‍ ശക്തമായ പ്രതിഷേധം



ആലപ്പുഴ: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് എതിരെ ഡല്‍ഹിയില്‍ ഹിന്ദുത്വ വാദികള്‍ നടത്തിയ ആക്രമണത്തില്‍ ജില്ലയില്‍ എമ്പാടും ശക്തമായ  പ്രതിഷേധം അലയടിച്ചു.പ്രധാന കേന്ദ്രങ്ങളില്‍ ഇടതു പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ പ്രകടനങ്ങള്‍ നടന്നു. ചിലയിടങ്ങളില്‍ പ്രതിഷേധം അക്രമത്തിലേക്കും നീങ്ങി.ചേര്‍ത്തലയില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ പ്രകടനം നടത്തി. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ പ്രസാദ്, എ എസ് സാബു,  കെ രാജപ്പന്‍ നായര്‍  നേതൃത്വം നല്‍കി. കൊക്കോതമംഗലത്ത് നടന്ന പ്രതിഷേധ പ്രകടനത്തിന് സിപിഎം നേതാക്കളായ കെ കെ ചെല്ലപ്പനും, വി കെ മുകുന്ദനും മരുത്തോര്‍വട്ടത്ത് എസ് പുരുഷോത്തമന്‍, ഉദേഷ് യു കൈമള്‍, പി എസ് ജ്യോതിസ് എന്നിവരും വയലാറില്‍ കെ ചിദംബരന്‍, വിജയകുമാര്‍, യു ജി ഉണ്ണി  നേതൃത്വം നല്‍കി.ചേര്‍ത്തലയില്‍  നടത്തിയ പ്രകടനത്തിനിടെ ബിഎംഎസ് ചേര്‍ത്തല മേഖല കമ്മിറ്റി ഓഫിസിനു നേരെ ആക്രമണമുണ്ടായി. സിപിഎം ഏരിയ കമ്മിറ്റി ഓഫിസിന് മുന്നില്‍ നിന്നുമാരംഭിച്ച പ്രകടനം ചേര്‍ത്തല ഗവ.ഗേള്‍സ് സ്‌കൂള്‍ ജങ്്‌നില്‍ എത്തിയപ്പോഴാണ് പ്രകടനത്തിനിടയില്‍ നിന്ന് ഏതാനും പ്രവര്‍ത്തകര്‍ സമീപത്തെ ബിഎംഎസ് ഓഫിസിന് നേര്‍ക്ക് തിരിഞ്ഞത്. സിപിഎം ഹരിപ്പാട് ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനം നടത്തി. പ്രതിഷേധയോഗം റ്റികെ ദേവകുമാര്‍ ഉല്‍ഘാടനം ചെയ്തു. എന്‍ സോമന്‍ അദ്ധ്യക്ഷനായി. എം തങ്കച്ചന്‍, പി എംചന്ദ്രന്‍ , ശ്രീകുമാര്‍ ഉണ്ണിത്താന്‍ സംസാരിച്ചു. ചിങ്ങോലി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ ആര്‍ ഗോപി, പി സി ശശികുമാര്‍  സംസാരിച്ചു.എഐവൈഎഫ്,  എഐഎസ്എഫ് നേതൃത്വത്തില്‍ ആലപ്പുഴ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന സമ്മേളനം എഐഎസ്എഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എം കണ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ എസ് ജയന്‍, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ഇ ഇസഹാക്ക്, ജില്ല് കൗണ്‍സില്‍ അംഗം ബി ഷംനാദ്  സംസാരിച്ചു. സത്താര്‍, ഉമേഷ്, വെങ്കിടേഷ്  പ്രകടനത്തിന് നേതൃത്വം നല്‍കി.യെച്ചൂരിയെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ജില്ലാ വ്യാപകമായി എസ്എഫ്‌ഐ പ്രതിഷേധയോഗങ്ങള്‍ സംഘടിപ്പിച്ചു.
Next Story

RELATED STORIES

Share it