palakkad local

യെച്ചൂരിക്ക് നേരെയുള്ള ആക്രമണം : സിപിഎം പ്രതിഷേധ പ്രകടനം നടത്തി



പട്ടാമ്പി: ഡല്‍ഹിയില്‍ സിപി എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് നേരെ സംഘപരിവാര്‍ ക്രിമിനലുകള്‍ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് സിപിഎം പട്ടാമ്പി ഏരിയയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. ഓങ്ങല്ലൂരില്‍ ഏരിയ സെക്രട്ടറി എന്‍ പി വിനയകുമാര്‍ ഉദ്ഘാടനം ചെയ്തു. പി വി രാധാകൃഷ്ണ9 അധ്യക്ഷത വഹിച്ചു. പട്ടാമ്പിയില്‍ ഡോ.സി പി ചിത്രഭാനു ഉദ്ഘാടനം ചെയ്തു. കൊപ്പത്ത് ടി ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.മുതുതലയില്‍ ലോക്കല്‍ സെക്രട്ടറി എം ശങ്കരന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. തിരുവേഗപ്പുറയില്‍ ലോക്കല്‍ സെക്രട്ടറി പി കെ സതീശന്‍ ഉദ്ഘാടനം ചെയ്തു.  വിളയൂരില്‍ ലോക്കല്‍സെക്രട്ടറി എ കെ  ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
Next Story

RELATED STORIES

Share it