kannur local

യെച്ചൂരിക്കെതിരായ ആര്‍എസ്എസ് കൈയേറ്റത്തിനെതിരേ പ്രതിഷേധം



കണ്ണൂര്‍: ന്യൂഡല്‍ഹിയിലെ എകെജി ഭവനില്‍ അതിക്രമിച്ചു കയറി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച ആര്‍എസ്എസ് നടപടിക്കെതിരേ പ്രതിഷേധം. കണ്ണൂര്‍ നഗരത്തില്‍ സിപിഎം നടത്തിയ പ്രകടനത്തിനു കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍, ജില്ലാ സെക്രട്ടേറിയറ്റംഗം എം പ്രകാശന്‍, കണ്ണൂര്‍ ഏരിയാ സെക്രട്ടറി കെ പി സുധാകരന്‍, ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗം എം ഷാജര്‍, കെ വി സുമേഷ്, ഒ വി ജാഫര്‍, പി പ്രശാന്തന്‍, മുഹമ്മദ് ശമീം, എം ഭാസ്‌കരന്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it