Flash News

യെച്ചൂരിക്കു നേരെയുണ്ടായ ആക്രമണം അതിരുവിട്ട ആര്‍എസ്എസ് ഭീകരത: എസ് ഡിപിഐ

യെച്ചൂരിക്കു നേരെയുണ്ടായ ആക്രമണം അതിരുവിട്ട ആര്‍എസ്എസ് ഭീകരത: എസ് ഡിപിഐ
X


കോഴിക്കോട്: സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ പാര്‍ട്ടി ആസ്ഥാനത്ത് അതിക്രമിച്ചുകയറി കൈയേറ്റം ചെയ്ത സംഭവം അതിരുവിട്ട ആര്‍എസ്എസ് ഭീകരതയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായീല്‍ പ്രസ്താവിച്ചു. എതിര്‍ശബ്ദങ്ങളെ ഏതു വിധേനയും ഇല്ലാതാക്കാനുള്ള ആര്‍എസ്എസ് അജണ്ടയില്‍ നിന്നു പാര്‍ലമെന്റില്‍ പ്രാതിനിധ്യമുള്ള പാര്‍ട്ടികള്‍ക്കു പോലും രക്ഷയില്ലെന്നതിന്റെ തെളിവാണ് യെച്ചൂരിക്കെതിരായ ആക്രമണം. കേന്ദ്രഭരണത്തിന്റെ തണലിലാണ് ഭാരത ഹിന്ദുമുന്നണിയുടെയും ഗോരക്ഷാ സേനയുടെയും പേരില്‍ ആര്‍എസ്എസ് കേഡര്‍മാര്‍ അക്രമങ്ങള്‍ വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്നത്. രാജ്യസഭാ എംപിയായിരുന്നിട്ടുപോലും യെച്ചൂരിക്കെതിരായ അതിക്രമത്തെ അപലപിക്കാന്‍ തയ്യാറാകാത്ത പ്രധാനമന്ത്രി അക്രമിക്കൂട്ടങ്ങളെ പ്രോല്‍സാഹിപ്പിക്കുകയാണ്. ഭരണനേതൃത്വവും ഭരിക്കുന്ന പാര്‍ട്ടിയും അരക്ഷിതാവസ്ഥ വളര്‍ത്തുന്നതിന് നേരിട്ട് നേതൃത്വവും പ്രോല്‍സാഹനവും നല്‍കുന്ന അവസ്ഥയാണ് ഇന്ത്യയില്‍ സംജാതമായിരിക്കുന്നത്. രാജ്യത്തെ ആഭ്യന്തരയുദ്ധത്തിലേക്കു തള്ളിവിടുന്ന സംഘപരിവാരത്തിനെതിരേ ഇരകളുടെ ഐക്യം പ്രായോഗികമാക്കാന്‍ രാഷ്ട്രീയനേതൃത്വങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it