Flash News

യെച്ചൂരിക്കുനേരെയുണ്ടായ ആക്രമണം: അപലപിച്ച് കുമ്മനം

യെച്ചൂരിക്കുനേരെയുണ്ടായ ആക്രമണം: അപലപിച്ച് കുമ്മനം
X


തിരുവനന്തപുരം: സീതാറാം യെച്ചൂരിക്കു നേരെയുണ്ടായ ആക്രമണത്തെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അപലപിച്ചു. ജനാധിപത്യ രാജ്യത്ത് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാവും അക്രമിക്കപ്പെടുന്നത് ഉചിതമായ നടപടിയല്ലെന്ന് കുമ്മനം അഭിപ്രായപ്പെട്ടു. സംഭവത്തില്‍ ബിജെപിക്കോ ആര്‍എസ്എസിനോ പങ്കില്ലെന്ന് കേന്ദ്ര നേതൃത്വം ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. എല്ലാവര്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കണമെന്ന നിലപാടാണ് ബിജെപിക്കുള്ളത്. ആര്‍എസ്എസിനേയും ബിജെപിയേയും സംഭവവുമായി ബന്ധിപ്പിക്കുന്നത് ഗൂഡലക്ഷ്യത്തോടെയാണെന്നും സിപിഎം ഇത് അവസാനിപ്പിക്കണമെന്നും കുമ്മനം പറഞ്ഞു.
സൈന്യത്തിനെതിരായ പ്രസ്താവനകളില്‍ നിന്ന് സിപിഎം നേതാക്കള്‍ പിന്‍മാറണം. പ്രസ്താവനകള്‍ ഹിന്ദുസേനാ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചിട്ടുണ്ടോയെന്ന് മനസ്സിലാക്കിയാലേ അക്രമത്തിന്റെ യഥാര്‍ത്ഥ കാരണം മനസ്സിലാവുകയുള്ളൂവെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

[related]
Next Story

RELATED STORIES

Share it