Sports

യൂറോ സന്നാഹം: റുമാനിയക്കും ഉക്രെയ്‌നിനും തകര്‍പ്പന്‍ ജയം

യൂറോ സന്നാഹം: റുമാനിയക്കും  ഉക്രെയ്‌നിനും തകര്‍പ്പന്‍ ജയം
X
Claudiu-Keseru-completed-th

പാരിസ്: യൂറോ കപ്പ് സന്നാഹമല്‍സരങ്ങളില്‍ റുമാനിയക്കും ഉക്രെയ്‌നിനും തകര്‍പ്പന്‍ ജയം. റുമാനിയ ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്ക് ജോര്‍ജിയയെ നാണംകെടുത്തിയപ്പോള്‍ ഉക്രെയ്ന്‍ 3-1ന് അല്‍ബേനിയയെ തുരത്തുകയായിരുന്നു.
അഡ്രിയാന്‍ പോപ്പ (രണ്ടാം മിനിറ്റ്), നിക്കോളെയ് സ്റ്റാന്‍സിയു (49), ഗബ്രിയേല്‍ ടോര്‍ജെ (80), ക്ലൗഡിയു കെസേറു (87) എന്നിവര്‍ക്കൊപ്പം ജോര്‍ജിയന്‍ താരം അലെക്‌സാണ്ടര്‍ അമിസുലാഷ്‌വില്ലിയുടെ സെല്‍ഫ് ഗോളും റുമാനിയന്‍ ജയത്തിന് ആധികാരികത നല്‍കി. മറുഭാഗത്ത് കോസ്മിന്‍ മോട്ടിയുടെ സെല്‍ഫ് ഗോളാണ് ജോര്‍ജിയയുടെ മാനംകാത്തത്.
അല്‍ബേനിയക്കെതിരായ കളിയില്‍ ടറാസ് സ്‌റ്റെപാനെന്‍കോ (ഒമ്പതാം മിനിറ്റ്), ആന്‍ ഡ്രി യര്‍മൊലന്‍കോ (49), യെവ്‌ഗെന്‍ കോണോപ്ലൈങ്ക (87) എന്നിവരാണ് ഉക്രെയ്‌നിനു വേണ്ടി സ്‌കോര്‍ ചെയ്തത്.
മറ്റു മല്‍സരങ്ങളില്‍ സ്വിറ്റ്‌സ ര്‍ലന്‍ഡ് 2-1ന് മാള്‍ഡോവയെ യും ജപ്പാന്‍ 7-2ന് ബള്‍ഗേറിയയെയും പരാജയപ്പെടുത്തി. ഡെ ന്‍മാര്‍ക്ക്- ബോസ്‌നിയ ഹെര്‍ സെഗോവിന മല്‍സരം 2-2ന് സമനിലയില്‍ അവസാനിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it