Sports

യൂറോ സന്നാഹം: ദക്ഷിണ കൊറിയയെ സ്‌പെയിന്‍ മുക്കി (6-1)

യൂറോ സന്നാഹം: ദക്ഷിണ കൊറിയയെ  സ്‌പെയിന്‍ മുക്കി (6-1)
X
Nolito-struck-his-first-of-

കാലഫോര്‍ണിയ: നിലവിലെ ചാംപ്യന്‍മാരായ സ്‌പെയിനിനു യൂറോ കപ്പ് സന്നാഹ മല്‍സരത്തില്‍ ഗംഭീര വിജയം. ഏഷ്യന്‍ ശക്തികളായ ദക്ഷിണ കൊറിയയെ സ്‌പെയിന്‍ ഗോള്‍മഴയില്‍ മുക്കുകയായിരുന്നു. ഒന്നിനെതിരേ ആറു ഗോളുകള്‍ക്കാണ് സ്‌പെയിന്‍ കൊറിയയെ നാണംകെടുത്തിയത്.
മറ്റു മല്‍സരങ്ങളില്‍ ചെക് റിപബ്ലിക് 2-1ന് റഷ്യയെയും നോ ര്‍വെ 3-2ന് ഐസ്‌ലന്‍ഡിനെ യും ഹോളണ്ട് 2-1ന് പോളണ്ടിനെയും പരാജയപ്പെടുത്തി.
സെല്‍റ്റാവിഗോ സ്‌ട്രൈക്കര്‍ നൊലിറ്റോയുടെയും യുവന്റസ് സ്‌ട്രൈക്കര്‍ അല്‍വാറോ മൊറാറ്റയുടെയും ഇരട്ടഗോളുകളാണ് കൊറിയക്കെതിരേ സ്‌പെയിനിന് ആധികാരിക ജയം സമ്മാനിച്ചത്. ഡേവിഡ് സില്‍വ, സെക് ഫെബ്രഗസ് എന്നിവര്‍ ഓരോ തവണ ആഘോഷത്തില്‍ പങ്കാളികളായി.
ആദ്യപകുതിയില്‍ തന്നെ മൂന്നു ഗോളുകള്‍ കൊറിയന്‍ വലയിലെത്തിച്ച് സ്‌പെയിന്‍ മല്‍സരം വരുതിയിലാക്കിയിരുന്നു.
83ാം മിനിറ്റില്‍ ജു സെ യോങ് കൊറിയയുടെ ആശ്വാസഗോ ള്‍ മടക്കി.
Next Story

RELATED STORIES

Share it