യൂറോ യോഗ്യതാ റൗണ്ട്; ജര്‍മനിക്ക് അടിതെറ്റി; പോര്‍ച്ചുഗല്‍ ഫ്രാന്‍സിലേക്ക്
BY TK tk10 Oct 2015 6:51 AM GMT
TK tk10 Oct 2015 6:51 AM GMT
ഡബ്ലിന്‍/ലിസ്ബണ്‍: നിലവിലെ ലോക ചാംപ്യന്മാരായ ജര്‍മനിക്ക് അപ്രതീക്ഷിത തിരിച്ചടി നേരിട്ടപ്പോള്‍ ശക്തരായ പോര്‍ച്ചുഗല്‍ 2016 യൂറോകപ്പ് ഫുട്ബോള്‍ ടൂര്ണമെന്റിലേക്ക് യോഗ്യത നേടി. ഗ്രൂപ്പ് ഡിയില്‍ അയര്‍ലന്‍ഡാണ് എതിരില്ലാത്ത ഒരു ഗോളിന് ജര്‍മനിയെ അട്ടിമറിച്ചത്. 70ാം മിനിറ്റില്‍ ഷെയ്ന് ലോങാണ് അയര്‍ലന്‍ഡിന്റെ വിജയഗോള്‍ നേടിയത്. ഇതോടെ യോഗ്യതയ്ക്ക് അടുത്ത മല്‍സരം വരെ കാത്തിരിക്കേണ്ട അവസ്ഥയിലായി ജര്‍മനി.
എന്നാല്‍, ഗ്രൂപ്പ് ഐയില്‍ ഡെന്മാര്ക്കിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് പോര്‍ച്ചുഗല്‍ ഫ്രാന്‍സില്‍ 2016ല്‍ നടക്കുന്ന യൂറോകപ്പിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്. 66ാം മിനിറ്റില്‍ ജോഹോ മൗട്ടീഞ്ഞോയാണ് പോര്‍ച്ചുഗലിന്റെ വിജയഗോളിനുടമ. സെര്‍ബിയയോട് തോല്‍വി വഴങ്ങി അല്‍ബേനിയ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തേക്ക് കയറാനുള്ള സുവര്‍ണാവസരം പാഴാക്കി. 2-0നായിരുന്നു സെര്‍ബിയ അല്‍ബേനിയയെ തോല്‍പ്പിച്ചത്.
ഗ്രൂപ്പ് എഫില്‍ ഹംഗറി 2-1ന് ഫറോ ഐസ് ലന്‍ഡിനെ തോല്‍പ്പിച്ചപ്പോള്‍ ഫിലന്ഡ് 1-1ന് റുമാനിയയെ സമനിലയില്‍ കുരുക്കി. നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് 3-1ന് ഗ്രീസിനെ പരാജയപ്പെടുത്തി.

Next Story
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT