യൂറോ തയ്യാറെടുപ്പ്; വെയ്ല്‍സ് ടീമില്‍ ഗരെത് ബേലില്ല

കാര്‍ഡിഫ്: യൂറോ കപ്പിന്റെ പരിശീലനക്യാംപിലേക്കുള്ള 29 അംഗ വെയ്ല്‍സ് ടീമിനെ കോച്ച് ക്രിസ് കോള്‍മാന്‍ പ്രഖ്യാപിച്ചു. റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ഗരെത് ബേലില്‍ ലിസ്റ്റലില്ലെന്നതാണ് ശ്രദ്ധേയം.
ഈ മാസം 28ന് അത്‌ലറ്റികോ മാഡ്രിഡിനെതിരേ യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ഫൈനല്‍ കളിക്കാനുള്ളതിനെത്തുടര്‍ന്നാണ് ബേലിനെ മാറ്റിനിര്‍ത്തിയത്. ചാംപ്യന്‍സ് ലീഗ് ഫൈനലിനു ശേഷം ബേല്‍ ദേശീയ ടീമിനൊപ്പം ചേരും.
പോര്‍ച്ചുഗലില്‍ ഈ മാസം 24 മുതല്‍ 29 വരെയാണ് വെയ്ല്‍സിന്റെ പരിശീലനക്യാംപ് നടക്കുന്നത്. 1958ലെ ലോകകപ്പിനുശേഷം വെയ്ല്‍സിന്റെ ആദ്യത്തെ പ്രധാനപ്പെട്ട അന്താരാഷ്ട്ര ടൂര്‍ണമെന്റ് കൂടിയാണ് ഇത്തവണത്തെ യൂറോ കപ്പ്.
Next Story

RELATED STORIES

Share it