Sports

യൂറോ കപ്പ് സന്നാഹം: സ്മാളിങ് ഗോളില്‍ ഇംഗ്ലണ്ടിന് ജയം

യൂറോ കപ്പ് സന്നാഹം: സ്മാളിങ് ഗോളില്‍ ഇംഗ്ലണ്ടിന് ജയം
X
Chris-Smalling-scored-a-lat

ലണ്ടന്‍: യൂറോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് മുന്നോടിയായി നടന്ന സന്നാഹ മല്‍സരത്തില്‍ ശക്തരായ പോര്‍ച്ചുഗലിനെതിരേ കിരീടഫേവറിറ്റുകളായ ഇംഗ്ലണ്ടിന് ജയം. മല്‍സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ഇംഗ്ലീഷ് പട വെന്നിക്കൊടി നാട്ടിയത്.
86ാം മിനിറ്റില്‍ ക്രിസ് സ്മാളിങിലൂടെയാണ് ഇംഗ്ലണ്ട് വിജയഗോള്‍ നേടിയത്. പകരക്കാരനായിറങ്ങിയ റഹീം സ്റ്റെര്‍ലിങിന്റെ ക്രോസില്‍ മികച്ചൊരു ഹെഡ്ഡറിലൂടെയാണ് സ്മാളിങ് ലക്ഷ്യത്തിലെത്തിച്ചത്.
35ാം മിനിറ്റില്‍ ബ്രൂണോ ആല്‍വസ് ചുവപ്പ് കാര്‍ഡ് കണ്ടതിനെ തുടര്‍ന്ന് 10 പേരുമായാണ് പോര്‍ച്ചുഗല്‍ മല്‍സരം പൂര്‍ത്തിയാക്കിയത്.
മല്‍സരത്തില്‍ ഇംഗ്ലണ്ടിനായിരുന്നു മുന്‍തൂക്കം. ലക്ഷ്യത്തിലേക്ക് വേണ്ടി ഇംഗ്ലണ്ട് നാല് തവണ നിറയൊഴിച്ചപ്പോള്‍ പോര്‍ച്ചുഗലിന് ഒരു തവണ പോലും ഗോള്‍കീപ്പര്‍ ജോ ഹാര്‍ട്ടിന് ഭീഷണി ഉയര്‍ത്താനായില്ല. മല്‍സരത്തില്‍ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിച്ചിരുന്നില്ല.
ഇന്നലെ നടന്ന മറ്റു സന്നാഹ മല്‍സരങ്ങളില്‍ ഇറാന്‍ 3-1ന് മാസിഡോണിയെയും അര്‍മേനിയ 4-0ന് സാല്‍വദോറിനെയും തോല്‍പ്പിച്ചു.
Next Story

RELATED STORIES

Share it