Sports

യൂറോ കപ്പ് സന്നാഹം: ഇംഗ്ലണ്ടിന് ഇന്ന് തുര്‍ക്കി ടെസ്റ്റ്

യൂറോ കപ്പ് സന്നാഹം: ഇംഗ്ലണ്ടിന് ഇന്ന്  തുര്‍ക്കി ടെസ്റ്റ്
X
amie Vardy (right) are expected to start together up front for England agമാഞ്ചസ്റ്റര്‍: അടുത്ത മാസം ഫ്രാന്‍സില്‍ അരങ്ങേറുന്ന യൂ റോ കപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി കിരീടഫേവറിറ്റുകളിലൊന്നായ ഇംഗ്ലണ്ട് ഇന്നു കളത്തില്‍. സ്വന്തം നാട്ടില്‍ നടക്കുന്ന സന്നാഹമല്‍സരത്തില്‍ തുര്‍ക്കിയുമായാണ് ഇംഗ്ലണ്ട് ഏറ്റുമുട്ടുന്നത്. യൂറോയ്ക്കു യോഗ്യത കരസ്ഥമാക്കിയ തുര്‍ക്കിയും വിജയപ്രതീക്ഷയിലാണ് ഇന്നു ബൂട്ടണിയുക.
യൂറോ കപ്പിന്റെ യോഗ്യതാറൗണ്ടില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ ടീമാണ് ഇംഗ്ലണ്ട്. യോഗ്യതാറൗണ്ടിലെ 10 മല്‍സരങ്ങളിലും ജയിച്ചാണ് റോയ് ഹോഡ്‌സന്‍ പരിശീലിപ്പിക്കുന്ന ഇംഗ്ലണ്ട് യൂറോ ടിക്കറ്റ് കരസ്ഥമാക്കിയത്. അതുകൊണ്ടു തന്നെ ഇത്തവണ കിരീസാധ്യതയില്‍ ഇംഗ്ലണ്ടിന്റെ പേരുമുണ്ട്. ലോക ചാംപ്യന്‍മാരായ ജര്‍മനി, നിലവിലെ ജേതാക്കളായ സ്‌പെയിന്‍, ആതിഥേയരായ ഫ്രാന്‍സ് എന്നിവരാണ് കിരീടസാധ്യത കല്‍പ്പിക്കപ്പെടുന്ന മറ്റു ടീമുകള്‍.
യൂറോ യോഗ്യതയ്ക്കു ശേഷം കളിച്ച സന്നാഹമല്‍സരങ്ങളില്‍ ഇംഗ്ലണ്ടിന്റെ പ്രകടനം സ്ഥിരതയാര്‍ന്നതായിരുന്നില്ല. ഫ്രാന്‍സ്, ജര്‍മനി എന്നിവര്‍ക്കെതിരേ ജയിക്കാനായെങ്കിലും സ്‌പെയി ന്‍, ഹോളണ്ട് എന്നിവരോട് ഇംഗ്ലണ്ട് പരാജയമേറ്റുവാങ്ങി.
ഇന്നത്തെ മല്‍സരത്തിനു ശേഷം അടുത്ത വെള്ളിയാഴ്ച ആസ്‌ത്രേലിയക്കെതിരേയും അതിനുശേഷം പോര്‍ച്ചുഗലിനെതിരേയും ഇംഗ്ലണ്ടിനു സന്നാഹമല്‍സരമുണ്ട്.
ഓസീസിനെതിരായ മല്‍സരത്തിനുശേഷം യൂറോയ്ക്കുള്ള അന്തിമ 23 ടീമിനെ കോച്ച് പ്രഖ്യാപിക്കും.
എഫ്എ കപ്പില്‍ ക്രിസ്റ്റല്‍ പാലസിനെതിരേ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനുവേണ്ടി ഇന്നലെ ഫൈനല്‍ കളിച്ചതിനാല്‍ മാര്‍കസ് റഷ്‌ഫോര്‍ഡ്, വെയ്ന്‍ റൂണി, ക്രിസ് സ്‌മോളിങ് എന്നിവര്‍ ഇന്ന് ഇംഗ്ലണ്ട് നിരയിലുണ്ടാവില്ല.
യൂറോപ ലീഗില്‍ ലിവര്‍പൂളിനായി കളിച്ച ഡാനിയേല്‍ സ്റ്റുറിഡ്ജ്, ആദം ലല്ലാന, ജെയിംസ് മില്‍നര്‍ എന്നിവര്‍ ഇന്നലെ ഇംഗ്ലണ്ട് ക്യാംപിനൊപ്പം ചേര്‍ന്നിട്ടുണ്ടെങ്കിലും ഇന്ന് ഇവരെ ടീമിലുള്‍പ്പെടുത്തില്ലെന്നാണ് സൂചനകള്‍.
പ്രീമിയര്‍ ലീഗിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് കരസ്ഥമാക്കിയ ടോട്ടനം ഹോട്‌സ്പര്‍ സ്റ്റാര്‍ ഹാരി കെയ്‌നിനെയും ലീഗ് ചാംപ്യന്‍മാരായ ലെസ്റ്റര്‍ സിറ്റിയുടെ ഗോളടിവീരന്‍ ജാമി വാര്‍ഡിയെയും ഒരുമിച്ച് ഇന്ന് ഇംഗ്ലീഷ് നിരയില്‍ അണിനിരത്താനാണ് കോച്ച് ഹോഡ്‌സന്റെ നീക്കം.
യൂറോ കപ്പില്‍ മികച്ച പ്രതീക്ഷയാണ് ഇംഗ്ലണ്ടിനുള്ളതെന്നു കെയ്ന്‍ പറഞ്ഞു. ''ഇംഗ്ലണ്ട് ടീമിനുവേണ്ടി കളിക്കുകയെന്നത് വളരെ പ്രത്യേകതയുള്ള അനുഭവമാണ്. കുട്ടിക്കാലം മുതല്‍ ഞാന്‍ കണ്ട സ്വപ്‌നമാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നത്. കഠിനാധ്വാനത്തിന്റെ ഫലമായാണ് ഞാന്‍ ദേശീയ ടീമിലെത്തിയത്''- കെയ്ന്‍ മനസ്സ്തുറന്നു.
അതേസമയം, തങ്ങളുടെ ക്ലബ്ബുകള്‍ക്കൊപ്പം മല്‍സരമുള്ളതിനാല്‍ ക്യാപ്റ്റന്‍ അര്‍ദ ട്യുറാന്‍ (ബാഴ്‌സലോണ), നൂറി സാഹിന്‍ (ബൊറൂസ്യ ഡോട്മുണ്ട്), ബുറക് യില്‍മെസ് (ബെയ്ജിങ് ഗുവോന്‍) എന്നിവര്‍ ഇന്നു തുര്‍ക്കിക്കുവേണ്ടി കളിക്കില്ല.
Next Story

RELATED STORIES

Share it