Sports

യൂറോ കപ്പ് ഗ്രൂപ്പ് എഫ്: പറങ്കിപ്പടയെ പിടിച്ചുകെട്ടി

സെയ്ന്റ എറ്റിനെ: യൂറോ കപ്പില്‍ ജയത്തോടെ തുടങ്ങാനുറച്ച് ആദ്യ മല്‍സരത്തിനിറങ്ങിയ പോര്‍ച്ചുഗലിന് തിരിച്ചടി. ഗ്രൂപ്പ് എഫിലെ രണ്ടാം മല്‍സരത്തില്‍ കന്നി യൂറോ കളിച്ച ഐസ്‌ല ന്‍ ഡ് 1-1നു പറങ്കിപ്പടയെ പിടിച്ചുകെട്ടുകയായിരുന്നു.
മുന്‍ ലോക ഫുട്‌ബോളറും സൂപ്പര്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോള്‍ കാത്തിരുന്ന ആരാധകരും നിരാശരായി. പോര്‍ച്ചുഗലിന്റെ ഗോള്‍ 31ാം മിനിറ്റില്‍ നാനിയുടെ വകയായിരുന്നു. 50ാം മിനിറ്റില്‍ ബിര്‍കിര്‍ ബ്യാന്‍സനാണ് പോര്‍ച്ചുഗലിനെ ഞെട്ടിച്ച സമനില ഗോള്‍ നേടിയത്. പോര്‍ച്ചുഗീസ് പ്രതിരോധത്തില്‍ വന്ന പിഴവാണ് ഈ ഗോളിനു വഴിയൊരുക്കിയത്.
യൂറോയ്ക്ക് തൊട്ടുമുമ്പ് നടന്ന സന്നാഹമല്‍സരത്തില്‍ എസ്റ്റോണിയെ 7-0നു മുക്കിയതിന്റെ ആവേശത്തിലിറങ്ങിയ പോര്‍ച്ചുഗലിന് ഐസ്‌ലന്‍ഡിനെതി രേ ഈ പ്രകടനം ആവര്‍ത്തിക്കാനായില്ല. കളിയില്‍ പോര്‍ച്ചുഗലിനായിരുന്നു മുന്‍തൂക്കമെങ്കിലും ഇവ ഗോളാക്കി മാറ്റുന്നതില്‍ പരാജയപ്പെട്ടു. 26 ഷോട്ടുകള്‍ പോ ര്‍ച്ചുഗല്‍ ഗോളിലേക്ക് പരീക്ഷിച്ചപ്പോള്‍ നാലെണ്ണം മാത്രമാണ് ഐസ്‌ലന്‍ഡിന്റെ ഭാഗത്തു നിന്നുണ്ടായത്.
ഈ മല്‍സരത്തില്‍ ഗോള്‍ നേടിയിരുന്നെങ്കില്‍ നാലു വ്യത്യസ്ത യൂറോ കപ്പുകളില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യതാരമെന്ന റെക്കോഡിന് ക്രിസ്റ്റിയാനോ അര്‍ഹനാവുമായിരുന്നു.
മല്‍സരം തുടങ്ങി നാലാം മിനിറ്റില്‍ തന്നെ ഐസ്‌ലന്‍ഡ് മുന്നിലെത്തേണ്ടതായിരുന്നു. എന്നാല്‍ ഗോള്‍കീപ്പര്‍ റൂയി പാട്രിഷിയോയുടെ ഫലപ്രദമായ ഇടപെടല്‍ പോര്‍ച്ചുഗലിനെ രക്ഷിച്ചു.
പതിയെ കളിയില്‍ പിടിമുറുക്കി പോര്‍ച്ചുഗല്‍ നിരന്തരം ഐസ്‌ലന്‍ഡ് ഗോള്‍മുഖം ആക്രമി ച്ചു. 21ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ അക്കൗണ്ട് തുറക്കേണ്ടതായിരുന്നു. ക്രിസ്റ്റിയാനോ ബോക്‌സിനുള്ളിലേക്ക് നല്‍ കിയ ക്രോസില്‍ നാനിയുടെ ഗോളെന്നുറച്ച ഹെഡ്ഡര്‍ ഗോളി തകര്‍പ്പന്‍ സേവിലൂടെ വിഫലമാക്കി.
തുടര്‍ന്നും പോര്‍ച്ചുഗല്‍ ഇരമ്പിക്കളിച്ചതോടെ ഏതു നിമിഷവും ഗോള്‍ വീഴുമെന്ന പ്രതീതിയുണ്ടായി.
31ാം മിനിറ്റില്‍ നാനിയിലൂടെ പോര്‍ച്ചുഗല്‍ അര്‍ഹിച്ച ലീഡ് കരസ്ഥമാക്കി. വിയേറീഞ്ഞയും ആന്ദ്രെ ഗോമസും നടത്തിയ നീക്കത്തിനൊടുവില്‍ ഗോമസ് ന ല്‍കിയ ക്രോസ് നാനി ക്ലോസ്‌റേഞ്ച് ഷോട്ടിലൂടെ വലയിലെത്തിക്കുകയായിരുന്നു.
50ാം മിനിറ്റില്‍ ഐസ്‌ലന്‍ഡ് സമനില കണ്ടെത്തി. വലതു വിങിലൂടെ കുതിച്ചെത്തി ഹുഡ്മണ്ട്‌സന്‍ ബോക്‌സിനുള്ളിലേക്ക് നല്‍കിയ ക്രോസ് ക്ലിയര്‍ ചെയ്യുന്നതില്‍ പെപെയ്ക്കും വിയേറീഞ്ഞയ്ക്കും പിഴവ് പറ്റിയപ്പോള്‍ ക്ലോസ്‌റേഞ്ച് വോളിയിലൂടെ ബ്യാന്‍സന്‍ വലകുലുക്കുകയായിരുന്നു.
ഓസ്ട്രിയയെ ഹംഗറി ഞെട്ടിച്ചു
ബോര്‍ഡോ: യൂറോ കപ്പിന്റെ ഗ്രൂപ്പ് ഡിയില്‍ ഓസ്ട്രിയക്കെതിരേ ഹംഗറിക്ക് അട്ടിമറി വിജയം.
എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഹംഗറി ഓസ്ട്രിയയെ ഞെട്ടിച്ചത്. ആദം സലായ് (62ാം മിനിറ്റ്), സോ ല്‍റ്റന്‍ സ്‌റ്റൈബര്‍ (87) എന്നിവരാണ് ഹംഗറിയുടെ സ്‌കോറര്‍മാര്‍.
Next Story

RELATED STORIES

Share it