Sports

യൂറോ കപ്പ് ഗ്രൂപ്പ് ഇ: ബെല്‍ജിയത്തെ തുരത്തി അസൂറികള്‍

യൂറോ കപ്പ് ഗ്രൂപ്പ് ഇ: ബെല്‍ജിയത്തെ  തുരത്തി അസൂറികള്‍
X
Courtois-can-do-nothing-abo

നൈസ്: മുന്‍ ചാംപ്യന്‍മാരായ ഇറ്റലി തകര്‍പ്പന്‍ ജയവുമായി യൂറോ കപ്പിലെ തുടക്കം ഗംഭീരമാക്കി. മരണഗ്രൂപ്പുകളിലൊന്നായ ഇയില്‍ കഴിഞ്ഞ ദിവസം നടന്ന രണ്ടാമത്തെ മല്‍സരത്തില്‍ അസൂറികള്‍ 2-0നു ബെല്‍ജിയത്തെ തുരത്തുകയായിരുന്നു.
ഈ തോല്‍വിയോടെ ഫിഫ റാങ്കിങില്‍ രണ്ടാമതുള്ള ബെല്‍ജിയത്തിന്റെ നോക്കൗട്ട്‌റൗണ്ട് പ്രതീക്ഷകള്‍ക്കു കനത്ത തിരിച്ചടി നേരിട്ടു. ഇരുപകുതികളിലായി ഇമ്മാനുവല്‍ ഗിയാക്കെറിനി (32ാം മിനിറ്റ്), ഗ്രാസിയാനോ പെല്ലെ (90) എന്നിവരാണ് ഇറ്റലിയുടെ സ്‌കോറര്‍മാര്‍.
ഇരുടീമും ആക്രമിച്ചു കളിച്ച മല്‍സരത്തില്‍ ഇറ്റലിക്കായിരുന്നു നേരിയ മുന്‍തൂക്കം. കെവിന്‍ ഡിബ്രൂയ്ന്‍, ഈഡന്‍ ഹസാര്‍ഡ്, റൊമേലു ലുക്കാക്കു തുടങ്ങി യൂറോപ്യന്‍ ഫുട്‌ബോളിലെ മിന്നുംതാരങ്ങള്‍ അണിനിരന്ന ബെല്‍ജിയം കൗണ്ടര്‍അറ്റാക്കുകളിലൂടെ ഗോള്‍ നേടാനാണ് ശ്രമിച്ചത്. ആദ്യ 25 മിനിറ്റിനിടെ മൂന്നു കോര്‍ണറുകള്‍ ബെല്‍ജിയത്തിനു ലഭിച്ചെങ്കിലും മുതലാക്കാനായില്ല.
32ാം മിനിറ്റില്‍ ഗിയാക്കെറിനിയുടെ തകര്‍പ്പന്‍ ഗോള്‍ ഇറ്റലിക്കു ലീഡ് സമ്മാനിച്ചു. സ്വന്തം ഹാഫില്‍ നിന്ന് ലിയൊനാര്‍ഡോ ബൊനൂച്ചി നല്‍കിയ മനോഹരമായ പാസ് ബോക്‌സിനുള്ളില്‍ വച്ച് സ്വീകരിച്ച ഗിയാക്കെറിനി മുന്നോട്ട് കയറിവന്ന ഗോളി തിബോട്ട് കോട്‌വെയ നിസ്സഹായനാക്കി വലയിലേക്ക് തൊടുക്കുകയായിരുന്നു.
അഞ്ചു മിനിറ്റിനകം ഇറ്റലി ലീഡുയര്‍ത്തേണ്ടതായിരുന്നു. കോര്‍ണര്‍ കിക്കില്‍ നിന്ന് പെല്ലെയുടെ ക്ലോസ് റേഞ്ച് ഹെഡ്ഡര്‍ പോസ്റ്റിനെ തൊട്ടുരുമ്മി പുറ ത്തുപോയി.
ഒന്നാംപകുതിയില്‍ ഗോളിലേക്ക് മികച്ച ഒരു ഷോട്ട് പോലും തൊടുക്കാന്‍ ബെല്‍ജിയത്തിനായില്ല. ഇറ്റലിയുടെ മുന്നേ റ്റങ്ങളോടെയാണ് രണ്ടാംപകുതി ആരംഭിച്ചത്. 53ാം മിനിറ്റിലാണ് ബെല്‍ജിയത്തിന് കളിയിലെ മികച്ച ഗോളവസരം ലഭിച്ചത്. ഡിബ്രൂയ്‌നിന്റെ പാസില്‍ ലുക്കാക്കു പന്ത് പുറത്തേക്കടിച്ചുപാഴാക്കുകയായിരുന്നു.
54ാം മിനിറ്റില്‍ ഇറ്റലിക്കു ലീഡുയര്‍ത്താനുള്ള അവസരം. എന്നാല്‍ ചെല്‍സിയുടെ ഗോള്‍കീപ്പര്‍ കൂടിയായ കോട്‌വ ബെല്‍ജിയത്തെ മല്‍സരത്തില്‍ നിലനിര്‍ത്തി. പെല്ലെയുടെ ഗോളെന്നുറച്ച ക്ലോസ് റേഞ്ച് ഹെഡ്ഡര്‍ ഇടതുവശത്തേക്ക് ഡൈവ് ചെയ്ത് കോട്‌വ തട്ടിയകറ്റി.
ഫൈനല്‍ വിസിലിന് തൊട്ടുമുമ്പ് ഇറ്റലിയുടെ ജയമുറപ്പാക്കി പെല്ലെ രണ്ടാം ഗോള്‍ നിക്ഷേപിച്ചു. കൗണ്ടര്‍അറ്റാക്കിനൊടുവി ല്‍ വലതുമൂലയില്‍ നിന്ന് കാന്‍ഡ്രേവ നല്‍കിയ ക്രോസ് ക്ലോസ് റേഞ്ച് വോളിയിലൂടെ പെല്ലെ വലയ്ക്കുള്ളിലാക്കി.
Next Story

RELATED STORIES

Share it