യൂറോ കപ്പിനുള്ള 23 അംഗ ഫ്രഞ്ച് ടീമിനെ കോച്ച് ദിദിയര്‍ ദെഷാംപ്സ് പ്രഖ്യാപിച്ചു: ഷ്നൈഡര്‍ലിന്‍ പുറത്ത്; മര്‍ഷ്യാല്‍, കാന്റെ, പയെറ്റ് ടീമില്‍
BY Sumeera SMR13 May 2016 7:52 PM GMT
Sumeera SMR13 May 2016 7:52 PM GMT
പാരിസ്: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മിഡ്ഫീല്‍ഡര്‍ മോര്ഗന് ഷ്നൈഡെര്ലിനടക്കം ചില പ്രമുഖ താരങ്ങളെ ഒഴിവാക്കി യൂ റോ കപ്പിനുള്ള ഫ്രഞ്ച് ടീമിനെ കോച്ച് ദിദിയര്‍ ദെഷാംപ്സ് പ്രഖ്യാപിച്ചു. ഷ്െൈനഡര്ലിനെ കൂടാതെ മാത്യു വാല്ബ്യുയേന, ഹാതെം ബെന്‍ അര്‍ഫ, റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം കരീം ബെന്‍സെമ എന്നിവരും ടീമിലില്ല.
ടീമംഗം കൂടിയായ വാല്ബ്യുയേനയുമായി ബന്ധപ്പെട്ട സെക്സ് ടേപ്പ് കേസില്‍ അന്വേഷണം നേരിടുന്നതിനാല്‍ ബെന്‍സെമയെ യൂറോ കപ്പിനു പരിഗണിക്കില്ലെന്നു കോച്ച് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.
മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പുതിയ സൂപ്പര്‍ താര പദവിയിലേക്കുയരുന്ന സ്ട്രൈക്കര്‍ ആന്റണി മര്‍ഷ്യാല്‍, പ്രീമിയര്‍ ലീഗ് ചാംപ്യന്മാരായ ലെസ്റ്റര്‍ സിറ്റിയുടെ എന്‍ഗോലോ കാന്റെ, ബയേണ്‍ മ്യൂണിക്ക് യുവ സ്ട്രൈക്കര്‍ കിങ്സ്ലി കോമാന്, വെസ്റ്റ്ഹാം സ്ട്രൈക്കര്‍ ദിമിത്രി പയെറ്റ് എന്നിവര്‍ യൂറോ കപ്പിനുള്ള ടീമില്‍ ഇടംപിടിച്ചു. ഇവരുടെയെല്ലാം ആദ്യ അന്താരാഷ്ട്ര ടൂര്‍ണമെന്റ് കൂടിയാണിത്. 23 അംഗ ടീമിലില്ലെങ്കിലും ഷ്നൈഡെര്ലിന്, അര്‍ഫ എന്നിവര്‍ റിസര്‍വ് നിരയില്‍ ഇടംപിടിച്ചിട്ടുണ്ട്. യൂറോ കപ്പില്‍ റുമാനിയ, അല്‍ബേനിയ, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവരുള്‍പ്പെടുന്ന ഗ്രൂപ്പ് എയിലാണ് ഫ്രാന്‍സിന്റെ സ്ഥാനം.
ടീം: ഹ്യൂഗോ ലോറിസ്, സ്റ്റീവ് മന്‍ഡാന്‍ഡ, ബെനോയിറ്റ് കോസ്റ്റില്‍, റാഫേല്‍ വരാനെ, ലോറെന്റ് കോസിയെന്‍ലി, ഏലിയാക്വിം മംഗാള, ജെറമി മാത്യു, പാട്രിസ് എവ്റ, ബക്കാരി സാന്യ, ലൂക്കാസ് ഡിഗ്നെ, ക്രിസ്റ്റഫ് ജല്ലെറ്റ്, പോള്‍ പോഗ്ബ, ബ്ലാസി മറ്റിയുഡി, ലസ്സാന ദിയാര, എന്‍ഗോളോ കാന്റെ, യൊഹാന്‍ കബായെ, മൂസ സിസ്സോക്കോ, അന്റോണി ഗ്രീസ്മാന്, ദിമിത്രി പയെറ്റ്, ആന്റണി മര്‍ഷ്യാല്‍, കിങ്സ്ലി കോമാന്, ഒലിവര്‍ ജിറൂഡ്, ഗിഗ്നാക്.

Next Story
RELATED STORIES
വിഷം തുപ്പിക്കൊണ്ടിരിക്കുന്ന മോദി|THEJAS NEWS
24 April 2024 9:22 AM GMTഫാത്തിമ തസ്കിയയ്ക്ക് ആയിരങ്ങളുടെ യാത്രാമൊഴി
20 April 2024 6:31 AM GMTപൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ആര്‍എസ്എസ് സംഘടന|THEJAS NEWS
5 April 2024 9:56 AM GMTഈരാറ്റുപേട്ട സ്കൂൾ സംഭവത്തിലെ സത്യമെന്ത്; പ്രതികരണവുമായി നാട്ടുകാർ
4 March 2024 6:44 AM GMTകോണ്‍ഗ്രസിനെ കൈവിട്ട് ഹിന്ദി ഹൃദയഭൂമി
3 Dec 2023 11:34 AM GMTഅതിരുകടന്ന രാഷ്ട്രീയ കോമാളിത്തം
15 Nov 2023 12:08 PM GMT