Sports

യൂറോ കപ്പിനുള്ള ജര്‍മനി, പോര്‍ച്ചുഗല്‍ തയ്യാര്‍

ബെര്‍ലിന്‍/ ലിസ്ബണ്‍: നിലവിലെ ലോക ചാംപ്യന്‍മാരായ ജര്‍മനിയും യൂറോപ്പിലെ ഗ്ലാമര്‍ ടീം പോര്‍ച്ചുഗലും ഫ്രാന്‍സില്‍ നടക്കാനിരിക്കുന്ന യൂറോ കപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന് തയ്യാറായി. ടൂര്‍ണമെന്റിനുള്ള സാധ്യതാ ടീമുകളെ ജര്‍മനിയും പോര്‍ച്ചുഗ ലും ഇന്നലെ പ്രഖ്യാപിച്ചു.
ഷ്വാന്‍സ്‌റ്റൈഗര്‍ ജര്‍മന്‍ ടീമില്‍
പരിക്കുമൂലം കഴിഞ്ഞ സീസണിന്റെ ഭൂരിഭാഗവും നഷ്ടമായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മിഡ്ഫീല്‍ഡര്‍ ബാസ്റ്റ്യന്‍ ഷ്വാന്‍സ്റ്റൈഗര്‍ യൂറോയ്ക്കുള്ള ജര്‍മന്‍ ടീമില്‍ ഇടംനേടി. 31കാരനായ ഷ്വാന്‍സ്റ്റൈഗര്‍ തന്നെയാണ് ടീമിന്റെ ക്യാപ്റ്റന്‍.
കാര്യമായ അദ്ഭുതങ്ങളൊന്നുമില്ലാതെയാണ് കോച്ച് ജോക്വിം ലോ ജര്‍മന്‍ ടീമിനെ തിരഞ്ഞെടുത്തത്. ജൂലിയന്‍ ബ്രാന്‍ഡ്, ജൂലിയന്‍ വെയ്ഗല്‍, ജോഷ്വ കിമ്മിക്ക് എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. ലോകകിരീടം ചൂടിയ ജര്‍മന്‍ ടീമിലുണ്ടായിരുന്ന 14 പേരെയും കോച്ച് നിലനിര്‍ത്തിയിട്ടുണ്ട്.
കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് ഈ വര്‍ഷം മാര്‍ച്ച് മുതല്‍ ഷ്വാന്‍സ്റ്റൈഗര്‍ കളത്തിനു പുറത്താ ണ്. ഇംഗ്ലണ്ടിനെതിരേ നടന്ന സൗഹൃദ മ ല്‍സരത്തിനിടെയാണ് താരത്തിന്റെ വലതു കാല്‍മുട്ടിനു പരിക്കുപറ്റിയത്. ഷ്വാന്‍സ്റ്റൈഗറുടെ അനുഭവസമ്പത്ത് യൂറോയില്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് കോച്ച് ലോ താരത്തെ പരിഗണിച്ചത്.
ആഴ്‌സനല്‍ മിഡ്ഫീല്‍ഡര്‍ മെസൂദ് ഓസില്‍, മുന്‍ ആഴ്‌സനല്‍ താരം ലൂക്കാസ് പൊഡോള്‍സ്‌കി, തുര്‍ക്കി ലീഗില്‍ കഴിഞ്ഞ സീസണില്‍ ബെസിക്റ്റസിനൊപ്പം കിരീടവിജയം ആഘോഷിച്ച മരിയോ ഗോമസ് എന്നിവരെല്ലാം 27 അംഗ സാധ്യതാ ടീമില്‍ ഇടംപിടിച്ചുണ്ട്.
പരിക്കുമൂലം 2014ലെ ബ്രസീല്‍ ലോകകപ്പ് നഷ്ടമായ ബൊറൂസ്യ ഡോട്മുണ്ട് മിഡ്ഫീല്‍ഡര്‍ മാര്‍കോ റ്യൂസ് ടീമില്‍ തിരിച്ചെത്തി.
തുര്‍ക്കി ടീം ഗലാത്‌സരെയ്ക്കായി കളിക്കുന്ന 30കാരനായ പൊഡോള്‍സ്‌കിയുടെ തുടര്‍ച്ചയായ ഏഴാം അന്താരാഷ്ട്ര ടൂര്‍ണമെന്റാണ് ഇത്തവണത്തെ യൂറോ കപ്പ്. താരം ഇതിനകം 127 മല്‍സരങ്ങളില്‍ ജര്‍മന്‍ ജഴ്‌സിയണിഞ്ഞുകഴിഞ്ഞു.
യൂറോ കപ്പിന്റെ ഗ്രൂപ്പ് സിയില്‍ വടക്കന്‍ അയര്‍ലന്‍ഡ്, പോളണ്ട്, ഉക്രെയ്ന്‍ എന്നിവര്‍ക്കൊപ്പമാണ് ജര്‍മനി പോരിനിറങ്ങുക. 1996ലാണ് ജര്‍മനി അവസാനമായി യൂറോ കപ്പില്‍ മുത്തമിട്ടത്.
പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ടീമിലെ ഓരോ താരത്തെയും തിരഞ്ഞെടുത്തതെന്ന് ലോ പറഞ്ഞു. നിലവി ല്‍ ടീമിലുള്ള ഒരാളെപ്പോലും ഒഴിവാക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല- ലോ കൂട്ടിച്ചേര്‍ത്തു.
ജര്‍മന്‍ ടീം
ഗോള്‍കീപ്പര്‍മാര്‍: മാന്വല്‍ നുയര്‍ , ബെന്‍ഡ് ലെനോ , മാര്‍ക് ആന്ദ്രെ ടെര്‍ സ്‌റ്റെഗന്‍. ഡിഫന്റര്‍മാര്‍: ജെറോം ബോട്ടെങ്, എംറെ കാന്‍ , ജൊനാസ് ഹെക്ടര്‍ , ബെനെഡിക്ട് ഹൊവെഡെസ് , മാറ്റ്‌സ് ഹമ്മല്‍സ് , ഷ്‌ക്രോദ്രാന്‍ മുസ്താഫി , സെബാസ്റ്റ്യന്‍ റൂഡി , അന്റോണിയോ റൂഡിഗര്‍ . മിഡ്ഫീല്‍ഡര്‍മാര്‍: കരീം ബെല്ലാര്‍ഡി , ജൂലിയന്‍ ബ്രാന്‍ഡ് , ജൂലിയന്‍ ഡ്രാക്‌സ്‌ലര്‍ , മരിയോ ഗോട്‌സെ, സമി ഖെദിറ , ജോഷ്വ കിമ്മിക്ക്, ടോണി ക്രൂസ്, തോമസ് മുള്ളര്‍, മെസൂദ് ഓസില്‍ , ലൂക്കാസ് പൊഡോള്‍സ്‌കി , മാര്‍കോ റ്യൂസ്, ലെറോ സെയ്ന്‍, ആന്ദ്രെ ഷര്‍ലെ, ബാസ്റ്റ്യന്‍ ഷ്വാന്‍സ്റ്റൈഗര്‍ , ജൂലിയന്‍ വെയ്ഗല്‍. സ്‌ട്രൈക്കര്‍: മരിയോ ഗോമസ്.
പറങ്കികള്‍ക്കായി മിന്നാന്‍ സാഞ്ചസും
പോര്‍ച്ചുഗീസ് ഫുട്‌ബോളലെ പുതിയ സെന്‍സേഷനായി വിലയിരുത്തപ്പെടുന്ന മിഡ്ഫീല്‍ഡര്‍ റെനറ്റോ സാഞ്ചസ് യൂറോ കപ്പിനുള്ള ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ദിവസങ്ങള്‍ക്കു മുമ്പ് ജര്‍മന്‍ ചാംപ്യന്മാരായ ബയേണ്‍ മ്യൂണിക്കിലേക്കു താരം ചേക്കേറിയിരുന്നു.
മുന്‍ ലോക ഫുട്‌ബോളറും റയല്‍ മാഡ്രിഡ് സൂപ്പര്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ടീമിന്റെ ക്യാപ്റ്റന്‍. കഴിഞ്ഞ യൂ റോ കപ്പും ലോകക പ്പും നഷ്ടമാ യ 37കാര നായ റിക്കാര്‍ ഡോ കാര്‍വാലോയെ കോച്ച് ഫെ ര്‍ണാണ്ടോ സാന്റോസ് തിരിച്ചുവിളിച്ചിട്ടുണ്ട്.
യൂറോയുടെ ഗ്രൂപ്പ് എഫില്‍ ഐസ്‌ലന്‍ഡ്, ഓസ്ട്രിയ, ഹംഗറി എന്നിവര്‍ക്കെതിരേയാണ് പോര്‍ച്ചുഗലിന്റെ മല്‍സരങ്ങള്‍.
പോര്‍ച്ചുഗീസ് ടീം
ഗോള്‍കീപ്പര്‍മാര്‍: റൂയി പാട്രിസിയോ, ആന്റണി ലോപ്പസ്, എഡ്വാര്‍ഡോ.
ഡിഫന്റര്‍മാര്‍: വിയേറിഞ്ഞ, സെഡ്രിക്, പെപ്പെ, റിക്കാര്‍ഡോ കാര്‍വാലോ, ബ്രൂണോ ആല്‍വസ്, ജോസ് ഫോന്റെ, ഏലിയാസ്, റാഫേല്‍ ഗ്വരേരോ.
മിഡ്ഫീല്‍ഡര്‍മാര്‍: വില്ല്യം കാര്‍വാലോ, ഡാനിലോ പെരേര, ജാവോ മോട്ടീഞ്ഞോ, റെനറ്റോ സാഞ്ചസ്, അഡ്രിയാന്‍ സില്‍വ, ആന്ദ്രെ ഗോമ സ്, ജാവോ മരിയോ.
സ്‌ട്രൈക്കര്‍മാര്‍: റാഫ സില്‍വ, റിക്കാര്‍ഡോ ക്വറെസ്മ, നാനി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, എഡെര്‍.
Next Story

RELATED STORIES

Share it