യൂറോയ്ക്കു ശേഷം ഡെല്‍ബോസ്‌ക് സ്‌പെയിന്‍ വിടും

മാഡ്രിഡ്: യൂറോ കപ്പിനുശേഷം സ്പാനിഷ് ടീമിന്റെ പരിശീലകസ്ഥാനമൊഴിയുമെന്ന് വിന്‍സെന്റ് ഡെല്‍ബോസ്‌ക് വ്യക്തമാക്കി. നിലവില്‍ യൂറോ കപ്പിനെക്കുറിച്ച് മാത്രമേ താന്‍ ചിന്തിച്ചിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
''ടൂര്‍ണമെന്റിനുള്ള ടീം തിരഞ്ഞെടുപ്പ് പ്രയാസമേറിയ കാര്യമാണ്. വിശദമായ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഞാ ന്‍ ടീമിനെ പ്രഖ്യാപിച്ചത്''- ഡെല്‍ബോസ്‌ക് വിശദമാക്കി.
2010ലെ ലോകകപ്പിലും 2012ലെ യൂറോ കപ്പിലും ടീമിനെ കിരീടത്തിലേക്കു നയിച്ചതാണ് അദ്ദേഹത്തിന്റെ കരിയറിലെ പ്രധാന നേട്ടങ്ങള്‍. 2013ലെ ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ സ്‌പെയിനിനെ റണ്ണറപ്പാക്കാനും ഡെല്‍ബോസ്‌കിനു സാധിച്ചു.
Next Story

RELATED STORIES

Share it