യൂറോപ ലീഗ് ആദ്യപാദ പ്രീക്വാര്‍ട്ടര്‍: ചെകുത്താന്‍മാരെ ചെമ്പട തകര്‍ത്തു

ലണ്ടന്‍: ഇംഗ്ലണ്ടിലെ ബദ്ധവൈരികളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ലിവര്‍പൂളും ആദ്യമായി യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പില്‍ മുഖാമുഖം വന്നപ്പോള്‍ ജയം ലിവര്‍പൂളിനൊപ്പം. സ്വന്തം മൈതാനായ ആന്‍ഫീല്‍ഡില്‍ നടന്ന ഒന്നാംപാദ പ്രീക്വാര്‍ട്ടറില്‍ ചെകുത്താന്‍മാരെ ചെമ്പട എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തരിപ്പണമാക്കുകയായിരുന്നു. ഇരുപകുതികളിലായി ഡാനിയേ ല്‍ സ്റ്റുറിഡ്ജും റോബര്‍ട്ടോ ഫിര്‍മിനോയുമാണ് ലിവര്‍പൂൡന്റെ സ്‌കോറര്‍മാര്‍.
മറ്റൊരു ശ്രദ്ധേയമായ പോരാട്ടത്തില്‍ ടോട്ടനം ഹോട്‌സ്പറിനെ ബൊറൂസ്യ ഡോട്മുണ്ട് 3-0നുനിഷ്പ്രഭരാക്കി. മറ്റു മല്‍സരങ്ങളില്‍ വിയ്യാറയല്‍ 2-0നുബയേ ര്‍ ലെവര്‍ക്യുസനെയും അത്‌ലറ്റിക് ബില്‍ബാവോ 1-0നു വലന്‍സിയയെയും ഫെന ര്‍ബാച്ചെ ഇതേ സ്‌കോറിനു ബ്രാഗയെയും ഷക്തര്‍ ഡൊണെസ്‌ക് 3-1നു ആന്‍ഡര്‍ലെക്ടിനെയും തോല്‍പ്പിച്ചു.
സെവിയ്യ-ബാസെല്‍ (0-0), ലാസിയോ-സ്പാര്‍ട്ട പ്രാഹ (1-1) മല്‍സരങ്ങള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു.
കണക്കുതീര്‍ത്ത് ക്ലോപ്പിന്റെ കുട്ടികള്‍
അവസാനമായി കളിച്ച നാലു മല്‍സരങ്ങളിലും മാഞ്ചസ്റ്ററിനു മുന്നില്‍ മുട്ടുമടക്കിയ ലിവര്‍പൂള്‍ ഇത്തവണ അതിന് മധുരമായി പകരംവീട്ടി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കഴിഞ്ഞ നാലു കളികളിലും ഡെവിള്‍സ് റെഡ്‌സിനെ തോല്‍പ്പിച്ചിരുന്നു. 2014 മാര്‍ച്ചില്‍ നടന്ന പ്രീമിയര്‍ ലീഗ് മല്‍സരത്തിലാണ് ലിവര്‍പൂള്‍ അവസാനമായി മാഞ്ചസ്റ്ററിനെ മറികടന്നത്.
എന്നാല്‍ കണക്കുകളൊന്നും വകവയ്ക്കാതെ ഇരമ്പിക്കളിച്ച ലിവര്‍പൂള്‍ മാഞ്ചസ്റ്ററിനെ അക്ഷരാര്‍ഥത്തില്‍ വാരിക്കളയുകയായിരുന്നു. പുതിയ കോച്ച് യുര്‍ഗന്‍ ക്ലോപ്പിനു കീഴില്‍ ഇതാദ്യമായാണ് ലിവര്‍പൂള്‍ മാഞ്ചസ്റ്ററിനെതിരേ വെന്നിക്കൊടി പാറിക്കുന്നത്. മല്‍സരത്തിന്റെ തുടക്കം മുതല്‍ ഉജ്ജ്വലമായി കൡച്ച ക്ലോപ്പിന്റെ കുട്ടികള്‍ക്കു മുന്നില്‍ മാഞ്ചസ്റ്ററിനു മറുപടിയുണ്ടായിരുന്നില്ല.
ഗോള്‍കീപ്പര്‍ ഡേവിഡ് ഡെഹെയയുടെ ചില തകര്‍പ്പന്‍ സേവുകള്‍ കൂടി ഇല്ലായിരുന്നെങ്കില്‍ മാഞ്ചസ്റ്ററിന്റെ തോല്‍വി കൂടുതല്‍ ദയനീയമാവുമായിരുന്നു. ഗോളിലേക്ക് ഒരു ഷോട്ടു പോലും തൊടുക്കാനാവാതെ നാണംകെട്ടാണ് മാഞ്ചസ്റ്റര്‍ കളംവിട്ടത്.
ഈ മല്‍സരത്തിലെ തോല്‍വിയോടെ മാഞ്ചസ്റ്ററിന്റെ യൂറോപ ലീഗ് മോഹങ്ങള്‍ തുലാസിലായി. ഈ മാസം 17നു ഹോംഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കുന്ന മല്‍സരത്തില്‍ മൂന്നു ഗോള്‍ മാര്‍ജിനിലെങ്കിലും ജയിച്ചെങ്കില്‍ മാത്രമേ മാഞ്ചസ്റ്ററിനു ക്വാര്‍ട്ടറിലെത്താനാവുകയുള്ളൂ.
റ്യൂസ് മാജിക്കില്‍ ഡോട്മുണ്ട് മിന്നി
ജര്‍മനിയുടെ യുവ മിഡ്ഫീല്‍ഡര്‍ മാര്‍കോ റ്യൂസിന്റെ ചിറകിലേറിയാണ് ഡോട്മുണ്ട് മികച്ച ഫോമിലുള്ള ടോട്ടനത്തെ 3-0നു കെട്ടുകെട്ടിച്ചത്. ഇരട്ടഗോളോടെയാണ് റ്യൂസ് ടീമിന്റെ ഹീറോയായത്. 61, 70 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍.
ആദ്യ ഗോള്‍ ഗാബോണിന്റെ ഗോള്‍മെഷീന്‍ പിയറെ എമെറിക് ഓബമെയാങിന്റെ വകയായിരുന്നു.
Next Story

RELATED STORIES

Share it