യൂറോപ്യന്‍ യൂനിയന്‍ പരിഷ്‌കരണം; ബ്രിട്ടന് പ്രത്യേക പദവി

ബ്രസ്സല്‍സ്: യൂറോപ്യന്‍ യൂനിയനില്‍ ബ്രിട്ടന് പ്രത്യേക പദവി നല്‍കുന്നതു സംബന്ധിച്ച് ധാരണ. ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ സാന്നിധ്യത്തില്‍ യൂറോപ്യന്‍ യൂനിയന്‍ പരിഷ്‌കരണം സംബന്ധിച്ചു ബ്രസ്സല്‍സില്‍ ചേര്‍ന്ന രണ്ടു ദിവസത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് ധാരണയിലെത്തിയത്.
യൂറോപ്യന്‍ യൂനിയന്റെ കറന്‍സി സംബന്ധിച്ചായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രധാന ചര്‍ച്ച. യൂനിയന് മൊത്തത്തില്‍ ഒരേ കറന്‍സി എന്നത് ബ്രിട്ടന്റെ കാര്യത്തില്‍ നടപ്പാക്കാനാവില്ല. യൂറോ കറന്‍സിയായി അംഗീകരിക്കാന്‍ ബ്രിട്ടനു സാധിക്കില്ല. രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥിതിയെയും വ്യാപാര വിനിമയങ്ങളെയും സംരക്ഷിക്കണമെങ്കില്‍ പൗണ്ട് തന്നെയാണ് ബ്രിട്ടന് അഭികാമ്യമായിട്ടുള്ളതെന്നും കാമറോണ്‍ വ്യക്തമാക്കി. യൂറോപ്യന്‍ യൂനിയനില്‍ നിന്നു ബ്രിട്ടന്‍ അകലം പാലിച്ചിരിക്കുകയായിരുന്നു. ബ്രിട്ടനിലെ ഭൂരിഭാഗം ജനങ്ങള്‍ക്കും യൂറോപ്യന്‍ യൂനിയന്‍ അംഗത്വത്തില്‍ താല്‍പര്യമില്ലാത്തതാണ് അകലം പാലിക്കാന്‍ ബ്രിട്ടനെ പ്രേരിപ്പിച്ചത്.
കുടിയേറ്റത്തിന്റെ പേരിലുള്ള പ്രശ്‌നങ്ങളും ബ്രിട്ടനും യൂറോപ്യന്‍ യൂനിയനും തമ്മിലുള്ള അകലം വര്‍ധിപ്പിച്ചു. വെള്ളിയാഴ്ചത്തെ യോഗത്തിനു ശേഷം ബ്രിട്ടന്റെ അനുരഞ്ജന പദ്ധതികളെ പിന്തുണയ്ക്കുന്നതിനായി കാമറോണ്‍ അംഗരാജ്യങ്ങളുടെ നേതാക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.
ചരിത്രപരമായ വഴിത്തിരിവാണ് ബ്രസ്സല്‍സ് യോഗത്തെ നേതാക്കള്‍ വിശേഷിപ്പിച്ചത്. കാമറോണിന്റെ യൂറോപ്യന്‍ യൂനിയന്‍ അനുരഞ്ജന പദ്ധതിയെ നേരത്തേ പോളണ്ട് അടക്കമുള്ള രാജ്യങ്ങള്‍ പിന്തുണച്ചിരുന്നു. തന്റെ പരിഷ്‌കരണ നിര്‍ദേശങ്ങള്‍ക്കു പിന്തുണ നേടാനുള്ള ശ്രമത്തിന്റെ ഭാഗമായി ഡെന്‍മാര്‍ക്കിലും കാമറണ്‍ സന്ദര്‍ശനം നടത്തി. എന്നാല്‍, ബ്രിട്ടന്‍ വിട്ടുപോയാലും യൂറോപ്യന്‍ യൂനിയന് ഒന്നും സംഭവിക്കില്ലെന്ന നിലപാടാണ് ഫ്രാന്‍സിനുള്ളത്. ഫ്രഞ്ച് പ്രതിനിധി ഹെര്‍മന്‍ വാംറൂപോയി ഇതുസംബന്ധിച്ച് പ്രസ്താവന നടത്തിയിരുന്നു.
Next Story

RELATED STORIES

Share it