World

യൂറോപ്യന്‍ യൂനിയന്‍ ചൈനയുമായി സഹകരിക്കുമെന്ന് മാക്രോണ്‍

ബെയ്ജിങ്: ചൈനയുടെ ബെല്‍റ്റ് ആന്റ് റോഡ് പദ്ധതിയുമായി യുറോപ്യന്‍ രാജ്യങ്ങള്‍ സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. പുതയുഗം എന്ന ലക്ഷ്യത്തോടെയുള്ള സില്‍ക് റോഡ് പദ്ധതി ഏകപക്ഷീയമായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആഗോള പാരിസ്ഥിതിക ഉടമ്പടിയില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.  മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായാണ് മാക്രോണ്‍ ചൈനയില്‍ എത്തിയത്. സില്‍ക് റോഡ് പദ്ധതിയുടെ ആരംഭബിന്ദുവായ സിയാനിലും മാക്രോണ്‍ സന്ദര്‍ശനം നടത്തും.  പുരാതന സില്‍ക് റോഡ് ചൈനയുടേതു മാത്രമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിദേശ വ്യാരപാരത്തിനും നിക്ഷേപങ്ങള്‍ക്കും മേല്‍ ചൈന ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം  സില്‍ക് റോഡ് പദ്ധതി നേരത്തേ അനിശ്ചിതത്വത്തിലായിരുന്നു.  ദക്ഷിണേഷ്യ, പാകിസ്താന്‍, മധ്യേഷ്യ, പശ്ചിമേഷ്യ, യുറോപ്, ആഫ്രിക്ക എന്നീ രാജ്യങ്ങളുമായി ചൈനയെ കടല്‍മാര്‍—ഗവും കരമാര്‍ഗവും ബന്ധിപ്പിക്കാനായി 2013ല്‍ ചൈന മുന്നോട്ടുവച്ച പദ്ധതിയാണ് ബെല്‍റ്റ് ആന്റ് റോഡ് പദ്ധതി. ഇതിനായി 124 ബില്യന്‍ ഡോളര്‍ നീക്കിവയ്ക്കുമെന്നും ഷി ജിന്‍ പെങ്്് അറിയിച്ചിരുന്നു. എന്നാല്‍,  ചൈനയുടെ താല്‍പര്യങ്ങളെക്കാള്‍ പടിഞ്ഞാറന്‍ താല്‍പര്യങ്ങള്‍ക്കു പ്രാമുഖ്യം ലഭിക്കുമെന്ന അഭ്യൂഹത്തെത്തുടര്‍ന്ന് ഇത് താല്‍ക്കാലികമായി മരവിപ്പിക്കുകയായിരുന്നു. താന്‍ ഭരണത്തിലിരിക്കുമ്പോള്‍ വര്‍ഷത്തില്‍ ഒരുതവണ ചൈനയില്‍ സന്ദര്‍ശനം നടത്തുമെന്നും മാക്രോണ്‍ ഉറപ്പുനല്‍കി. ഫ്രാന്‍സിന്റെയും യുറോപ്പിന്റെയും താല്‍പര്യങ്ങള്‍കൂടി സംരക്ഷിക്കുന്ന തരത്തിലാണെങ്കില്‍ ചൈന മുന്നോട്ടുവയ്ക്കുന്ന സാങ്കേതിക-സാംസ്‌കാരിക പദ്ധതികളുമായും സഹകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. യൂറോപ്യന്‍ യൂനിയനില്‍നിന്നു പുറത്തു പോവുന്ന ബ്രിട്ടനും ചൈനയുടെ ബെല്‍റ്റ് ആന്റ് റോഡ് പദ്ധതിയുമായി സഹകരിക്കുമെന്ന് ബ്രിട്ടിഷ് സാമ്പത്തികകാര്യ മന്ത്രി അറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it