യൂറോപ്പ ലീഗ് പ്രീ ക്വാര്‍ട്ടര്‍ ലൈനപ്പുകളായി;  മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍, ടോട്ടനം പ്രീക്വാര്‍ട്ടറില്‍

ലണ്ടന്‍: നിര്‍ണായക മല്‍സരത്തില്‍ വിജയിച്ച് ഇംഗ്ലീഷ് ക്ലബ്ബുകള്‍ യൂറോപ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ പ്രീ-ക്വാര്‍ട്ടറില്‍ കടന്നു. അവസാന 32ലെ രണ്ടാം പാദത്തില്‍ കഴിഞ്ഞ ദിവസം നടന്ന മല്‍സരങ്ങളില്‍ എതിരാളികളെ പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്,ലിവര്‍പൂള്‍, ടോട്ടനം ഹോട്‌സ്പര്‍ തുടങ്ങിയ ഇംഗ്ലണ്ടിലെ മുന്‍നിര ക്ലബ്ബുകളാണ് പ്രീക്വാര്‍ട്ടറില്‍ കടന്നത്.
ഡെന്‍മാര്‍ക്കില്‍ നിന്നുള്ള മിഡ്ജിലാന്റിനെയാണ് ഒന്നിനെതിരേ അഞ്ച് ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ തകര്‍ത്തു വിട്ടത്. ജര്‍മന്‍ ടീം ഓഗ്‌സ്ബര്‍ഗിനെ ഏകപക്ഷീയമായ ഒരു ഗോളിന് ലിവര്‍പൂള്‍ പരാജയപ്പെടുത്തിയപ്പോള്‍ ഇറ്റാലിയന്‍ ക്ലബ്ബായ ഫിയോറെന്റീനയെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്തു വിട്ടാണ് ടോട്ടനം ഹോട്‌സ്പര്‍ കരുത്തു തെളിയിച്ചത്.
സ്വന്തം കാണികള്‍ക്കു മുന്നില്‍ ഓള്‍ഡ്ട്രാഫോഡില്‍ എതിരാളികളെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് മാഞ്ചസ്റ്റര്‍ നടത്തിയത്. കഴിഞ്ഞയാഴ്ച നടന്ന ആദ്യ പാദത്തില്‍ മിഡ്ജിലാന്റിനോട് 0-1ന്റെ അപ്രതീക്ഷിത തോല്‍വിയേറ്റു വാങ്ങിയതിന്റെ കണക്കു തീര്‍ക്കുക കൂടിയായിരുന്നു മാഞ്ചസ്റ്റര്‍. 32-ാം മിനിറ്റില്‍ നിക്കോള ബഡുറോവ്, 64, 75 മിനിറ്റുകളില്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, 88ാം മിനിറ്റില്‍ ആന്‍ഡര്‍ ഹെരേര, 90-ാം മിനിറ്റില്‍ മെംഫിസ് ഡിപേ എന്നിവരാണ് മാഞ്ചസ്റ്റിറിനു വേണ്ടി വല കുലുക്കിയത്. 28-ാം മിനിറ്റില്‍ പിയോണ്‍ സിസ്‌റ്റോയുടെ വകയായിരുന്നു മിഡ്ജിലാന്റിന്റെ ആശ്വാസ ഗോള്‍. ക്വാര്‍ട്ടറില്‍ ലിവര്‍പൂളാണ് മാഞ്ചസ്റ്ററിന്റെ എതിരാളികള്‍. മാര്‍ച്ച് 10നും 17നുമായി നടക്കുന്ന ഇരുപാദങ്ങളിലായാണ് മല്‍സരങ്ങള്‍ നടക്കുന്നത്. വലന്‍സിയ, ലാസിയോ, ഷക്തര്‍ഡൊണെസ്‌ക്, ബയേര്‍ലെവര്‍ക്യൂസന്‍, എന്നിവയാണ് മറ്റു വിജയിച്ച ടീമുകള്‍.
Next Story

RELATED STORIES

Share it