യൂറോപ്പില്‍ വിസയില്ലാതെ യാത്ര; തുര്‍ക്കിക്കുള്ള അനുമതി മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ മാത്രം 

അങ്കാറ: യൂറോപ്യന്‍ യൂനിയന്‍(ഇയു) നിര്‍ദേശിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചാല്‍ മാത്രമേ തുര്‍ക്കിക്ക് യൂറോപ്പില്‍ വിസയില്ലാതെ യാത്ര ചെയ്യുന്നതിനുള്ള കരാറിന് അനുമതി നല്‍കൂവെന്ന് യൂറോപ്യന്‍ കമ്മീഷന്‍. ഇയു ഉദാരമായ വിസാ നയം സ്വീകരിക്കില്ലെന്ന് തുര്‍ക്കി ആശങ്കപ്പെടേണ്ട ആവശ്യമില്ല.
ഇയുവിന്റെ 72 മാനദണ്ഡങ്ങളും പാലിക്കുന്നതില്‍ തുര്‍ക്കി വിജയിച്ചാല്‍ അവരുടെ കാര്യം പരിഗണിക്കും. ഇനിയും നടപടിക്രമങ്ങള്‍ തുര്‍ക്കി പൂര്‍ത്തിയാക്കാനുണ്ട്. ഇവ പൂര്‍ത്തിയായാല്‍ തുര്‍ക്കിയെ വിസയില്ലാതെ യൂറോപ്പില്‍ യാത്ര ചെയ്യാന്‍ കരാറുള്ള രാജ്യങ്ങളുടെ പട്ടികയിലുള്‍പ്പെടുത്തുന്നതിനുള്ള ശുപാര്‍ശ പരിഗണിക്കുമെന്നും യൂറോപ്യന്‍ കമ്മീഷന്‍ വിദേശകാര്യ വിഭാഗം മേധാവി ഫെഡെറിക മൊഘെര്‍നി അറിയിച്ചു.
Next Story

RELATED STORIES

Share it