Flash News

യൂബര്‍ സിഇഒ പദവി രാജിവച്ചു



വാഷിങ്ടണ്‍: പ്രമുഖ യുഎസ് ടെക്‌നോളജി കമ്പനിയായ യൂബറിന്റെ സഹസ്ഥാപകന്‍ ട്രാവിസ് കലാനിക് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് പദവി രാജിവച്ചു. നിക്ഷേപകരില്‍ നിന്നുള്ള സമ്മര്‍ദത്തെ തുടര്‍ന്നാണ് കലാനിക്കിന്റെ രാജിയെന്ന് കമ്പനി വക്താവ് പറഞ്ഞു. കമ്പനിക്കെതിരായ മുന്‍ ജീവനക്കാരിയുടെ ആരോപണത്തില്‍ മുന്‍ യുഎസ് അറ്റോര്‍ണി ജനറല്‍ എറിക് ഹോള്‍ഡറിന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നിരുന്നു. ഇതിനു പിന്നാലെയാണ് രാജി. സിഇഒ പദവി ഒഴിഞ്ഞെങ്കിലും ഡയറക്ടര്‍ ബോര്‍ഡില്‍ തുടര്‍ന്നേക്കും. അടുത്തിടെ യൂബറിന്റെ പ്രധാന അഞ്ച് നിക്ഷേപകര്‍ കലാനിക്കിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. മുഖ്യ നിക്ഷേപകരായ ബെഞ്ച്മാര്‍ക്ക് അടക്കമുള്ളവരാണ് അടിയന്തരമായി രാജി ആവശ്യപ്പെട്ട് കത്ത് നല്‍കിയത്.
Next Story

RELATED STORIES

Share it