World

യൂഫോ നിരീക്ഷണത്തിനായി പെന്റഗണ്‍ വന്‍തുക ചെലവഴിച്ചു

വാഷിങ്ടണ്‍: വാനനിരീക്ഷണത്തിനായി (യൂഫോ) പെന്റഗണ്‍ രഹസ്യമായി ദശലക്ഷക്കണക്കിന് ഡോളര്‍ ചെലവഴിച്ചതായി റിപോര്‍ട്ട്. 2007ല്‍ തുടങ്ങി 2012ല്‍ അവസാനിച്ച പദ്ധതിയെക്കുറിച്ച് ഏതാനും ചില ഉദ്യോഗസ്ഥര്‍ക്കു മാത്രമേ വിവരമുണ്ടായിരുന്നുള്ളൂ എന്നും ന്യൂയോര്‍ക്ക് ടൈംസിന്റെ റിപോര്‍ട്ടില്‍ പറയുന്നു. വ്യോമ ഭീഷണി കണ്ടുപിടിക്കുന്നതിനുള്ള അഡ്വാന്‍സ്ഡ് എയ്‌റോസ്‌പേസ് ത്രെട്ട് ഐഡന്റിഫിക്കേഷന്‍ പദ്ധതികള്‍ക്കാണ് 22 ദശലക്ഷം ഡോളര്‍ ചെലവഴിച്ചത്. പെന്റഗണിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഈ അനാവശ്യ പഠനമെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സൈനിക ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായ ലൂയിസ് എലിസോന്റോയുടെ നേതൃത്വത്തിലായിരുന്നു പഠനം. റിട്ട. ഡെമോക്രാറ്റിക് സെനറ്റായിരുന്ന ഹാരി റീഡിന്റെ നിര്‍ദേശപ്രകാരമായിരുന്നു പദ്ധതി തയ്യാറാക്കിയത്.
Next Story

RELATED STORIES

Share it