Flash News

യൂനിസ് ഖാനും മിസ്ബാഹുല്‍ ഹഖിനും ഇന്ന് അവസാന ടെസ്റ്റ്



കറാച്ചി: പാകിസ്താന്‍ സൂപ്പര്‍ ടെസ്റ്റ് താരങ്ങളായ മിസ്ബാഹുല്‍ ഹഖിനും യൂനിസ് ഖാനും ഇന്ന് അവസാന ടെസ്റ്റ് മല്‍സരം. ലോക ക്രിക്കറ്റിലെ തന്നെ ഇതിഹാസ താരങ്ങളുടെ പട്ടികയോടൊപ്പം ചേര്‍ത്തുവായിക്കപ്പെടുന്ന ഇരുവരും ഇന്നാരംഭിക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടെസ്റ്റിന് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണ്. 2006- 2007 ആഷസ് ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഗ്ലെന്‍ മഗ്രാത്ത്, ഷെയ്ന്‍ വോണ്‍, ജസ്റ്റിന്‍ ലാംഗര്‍ എന്നിവര്‍ ഓസീസ് ടീമില്‍ നിന്ന് വിരമിച്ചത് ഒരേ ദിവസമാണ്. അതേപോലെ യൂനിസും മിസ്ബാഹും ഒരേ ദിവസം പാക് ടെസ്റ്റ് ടീമില്‍ നിന്ന് പടിയിറങ്ങുന്നത് ഏറെ കൗതുകത്തോടെയാണ് ക്രിക്കറ്റ് ലോകം നോക്കികാണുന്നത്. പാകിസ്താന് വേണ്ടി ടെസ്റ്റില്‍ 10,000 റണ്‍സ് നേടിയ ഏക താരമാണ് യൂനിസ് ഖാന്‍.മിസ്ബാഹ് പാകിസ്താന് വേണ്ടി 74 ടെസ്റ്റുകളാണ് ഇതുവരെ കളിച്ചത്. 46.92 ശരാശരിയില്‍ 5161 റണ്‍സാണ് മിസ്ബാഹിന്റെ സമ്പാദ്യം. ഇതില്‍ 10 സെഞ്ച്വറിയും 38 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 161 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.117 ടെസ്റ്റ് മല്‍സരങ്ങളില്‍ പാകിസ്താന് വേണ്ടി ജേഴ്‌സിയണിഞ്ഞ യൂനിസ് ഖാന്‍ 52.32 ശരാശരിയില്‍ 10046 റണ്‍സാണ് നേടിയിട്ടുള്ളത്. ഇതില്‍ 34 സെഞ്ച്വറിയും ആറ് ഇരട്ട സെഞ്ച്വറിയും 33 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 313 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
Next Story

RELATED STORIES

Share it