Kottayam Local

യൂനിറ്റി മാര്‍ച്ചിന്റെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചു

ഈരാറ്റുപേട്ട: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സ്ഥാപക ദിനമായ 17ന് കേരളത്തിലെ നാല് കേന്ദ്രങ്ങളില്‍ നടക്കുന്ന യൂനിറ്റി മാര്‍ച്ചിന്റെ പ്രചാരണാര്‍ഥം സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകള്‍ വ്യാപകമായി രാത്രി കാലങ്ങളില്‍ കീറിനശിപ്പിക്കുന്നതായി പരാതി. തെക്കേക്കര പ്രദേശത്ത് മുത്താരംകുന്ന്, തൈപറമ്പ്, സലഫി മസ്ജിദിനു സമീപം തുടങ്ങിയ സ്ഥലങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡുകളാണു കഴിഞ്ഞ ദിവസം കീറി നശിപ്പിച്ചത്. ഇരുളിന്റെ മറവില്‍ പ്രചാരണ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നതായി ഏരിയാ കൗണ്‍സില്‍ യോഗം അഭിപ്രായപ്പെട്ടു. ഇതു സംബന്ധിച്ച് ഈരാറ്റുപേട്ട പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ക്കു പരാതി നല്‍കി. യോഗത്തില്‍ ഏരിയാ പ്രസിഡന്റ് പി എസ് മാഹിന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ് എം ഷാഹിദ്, കൗണ്‍സില്‍ അംഗങ്ങളായ കെ എസ് ഷാജി, ടി എ സിറാജ്, റബീസ് പാറത്താഴയില്‍, കെ കെ സൈഫുള്ള, ബഷിര്‍ കെ എ,നൗഷാദ് കൊച്ച് പറമ്പില്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it