malappuram local

യൂനിയന്‍ തിരഞ്ഞെടുപ്പ്: മലയാള സര്‍വകലാശാലയിലെ വിദ്യാര്‍ഥി സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്

തിരൂര്‍: മലയാള സര്‍വകലാശാലയില്‍ യൂനിയന്‍ തിരഞ്ഞെടുപ്പിന് പ്രസിഡന്‍ഷ്യല്‍ സമ്പ്രദായം അംഗീകരിക്കാത്ത യൂനിവേഴ്‌സിറ്റി നയത്തിനെതിരേ വിദ്യാര്‍ഥി സംഘടനകള്‍ സംയുക്തമായി പ്രക്ഷോഭം സംഘടിപ്പിക്കുന്നു.
പാര്‍ലമെന്ററി തിരഞ്ഞെടുപ്പ് നടത്താന്‍ വിദ്യാര്‍ഥികള്‍ ന്യൂനപക്ഷമായ യൂനിവേഴ്‌സിറ്റിയില്‍ ഇത് പ്രയാസം സൃഷ്ടിക്കുകയാണ്. ഈ സാഹചര്യത്തില്‍ വരും ദിനങ്ങളില്‍ ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് വിദ്യാര്‍ഥി സംഘടനകള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കെ എസ് യു യൂനിറ്റ് പ്രസിഡന്റ് ഇസ്മാഈല്‍ കാരക്കുന്ന് അധ്യക്ഷത വഹിച്ചു.
എംഎസ്എഫ് യൂനിറ്റ് പ്രസിഡന്റ് ഇര്‍ഷാദ്, സി കമറുദ്ദീന്‍, ജിഷാദ്, സൂരജ്, പി വി അന്‍വര്‍, ജബ്ബാര്‍, ശബീബ്, ആതിര, പ്രബിത പങ്കെടുത്തു.
Next Story

RELATED STORIES

Share it