യൂനിയന്‍ കാര്‍ബൈഡ് മാലിന്യം സുരക്ഷിതമായി നശിപ്പിക്കും: ജാവദേക്കര്‍

ഇന്‍ഡോര്‍: ഭോപാലിലെ പ്രവര്‍ത്തനം നിലച്ച യൂനിയന്‍ കാര്‍ബൈഡ് ഫാക്ടറിയിലെ മാലിന്യങ്ങള്‍ സുരക്ഷിതമായി നശിപ്പിക്കാന്‍ പുതിയ പദ്ധതി ആവിഷ്‌കരിച്ചു വരികയാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേകര്‍.
വിഷമാലിന്യങ്ങള്‍ നശിപ്പിക്കുമ്പോള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കും. പ്രശ്‌നപരിഹാരത്തിന് എല്ലാ നടപടികളും സ്വീകരിക്കും- മന്ത്രി പറഞ്ഞു.
ഭോപാല്‍ വാതക ദുരന്തം നടന്ന് മൂന്നു പതിറ്റാണ്ടു കഴിഞ്ഞിട്ടും ഫാക്ടറിയില്‍ കുമിഞ്ഞുകൂടിയ ടണ്‍ കണക്കിന് വിഷമാലിന്യം നശിപ്പിക്കപ്പെട്ടിട്ടില്ല.
ധാര്‍ ജില്ലയിലെ പിനാബൂര്‍ മേഖലയില്‍ മാലിന്യം തള്ളാന്‍ നേരത്തെ പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാരിതര സംഘടനകളുടെ എതിര്‍പ്പുമൂലം അത് നടന്നില്ല. മാലിന്യങ്ങളില്‍ നിന്നുള്ള വായു മലിനീകരണം ചുറ്റുമുള്ള ജനവാസ കേന്ദ്രങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു സര്‍ക്കാര്‍ ഇതര സംഘടനകളുടെ ആശങ്ക.
രാജ്യത്തെ മലിനീകരണം തടയാന്‍ ശ്രമം നടക്കുകയാണെന്ന് ജാവദേകര്‍ പറഞ്ഞു. ഇന്ധനത്തിന്റെയും വാഹനങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുക വഴി പരിസ്ഥിതി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it