Kottayam Local

യൂനിഫോം വിഷയം വീണ്ടും ചര്‍ച്ചയാവുന്നു



ഈരാറ്റുപേട്ട: അരുവിത്തുറ അല്‍ഫോന്‍സാ പബ്ലിക് സ്‌കൂളിലെ പുതിയ  യൂനിഫോം വിവാദത്തിന് തുടക്കം കുറിച്ച ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫറെ കള്ള കേസില്‍ കുടുക്കാന്‍ ശ്രമങ്ങള്‍ നടന്നതോടെ പ്രശ്്‌നം വീണ്ടും ചര്‍ച്ചയാകുന്നു.സംയുക്ത വിദ്യാര്‍ഥി സംഘനകള്‍ ഇടപെട്ട് പറഞ്ഞു തീര്‍ത്ത വിഷയം  വീണ്ടും സോഷ്യല്‍ മീഡിയകളിലും പത്രങ്ങളിലും  സജീവമാകുകയാണ്.അരുവിത്തുറ സെന്റ്് അല്‍ഫോന്‍സാ പബ്ലിക്ക് സ്‌കൂളിലെ പെണ്‍കുട്ടികളുടെ വിവാദമായ യൂനിഫോം സംബന്ധിച്ച് ആം ആദ്മിയിലെ മഹേഷ് വിജയന്‍ പ്രിന്‍സിപ്പലിനെയും മാനേജര്‍ക്കുമെതിരേയും കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണം നടത്തണമൊവശ്യപ്പെട്ടു കൊണ്ട് കോട്ടയം ജില്ലാ പോലിസ് മേധാവിക്ക് കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. അശ്ഌല ചുവയുള്ള യൂനിഫോം ധരിച്ചു കൊണ്ട് സ്‌കൂളില്‍ പോവുന്ന കുട്ടികളുടെ ചിത്രം സ്വകാര്യ ഫോട്ടോഗ്രഫര്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഇട്ടത് വിവാദമാവുകയായിരുന്നു. യൂനിഫോം മാറ്റണമെന്നാവശ്യപ്പെട്ട് എല്ലാ വിദ്യാര്‍ഥി സംഘനകളും  സമരം ചെയ്തതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥി സംഘനകളെ ചര്‍ച്ചക്ക് വിളിക്കുകയും യൂനിഫോം മാറ്റുമെന്ന് എല്ലാ സംഘടകള്‍ക്കും  രേഖാമൂലം കത്ത്് നല്‍കുകയും ചെയ്തു. ചര്‍ച്ചയില്‍ ഫോട്ടോഗ്രഫര്‍ക്കെതിരേ നടപടിയില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പ് പറഞ്ഞിരുന്നു. പിന്നീട് മാനേജ്‌മെന്റ് കുട്ടികളുടെ രക്ഷിതാക്കളുടെ അറിവോടെ പോലിസില്‍ പരാതി നല്‍കുകയാണുണ്ടായത്. യൂനിഫോം പിന്‍വലിച്ച നടപടിയിലൂടെ സ്‌കൂള്‍ അധികൃതര്‍  യൂനിഫോം കാര്യത്തില്‍ തെറ്റുപറ്റി എന്നു സമ്മതിച്ച് യുനിഫോം പിന്‍വലിക്കുകയും ഇത് ചൂണ്ടിക്കാണിച്ച ഫോട്ടോഗ്രാഫറെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതാണ് വീണ്ടും വിവാദം തല പൊക്കിയത്.ഫോട്ടോഗ്രാഫര്‍ക്കെതിരേയുള്ള കേസ് നടപടികളുമായി മാനേജ്‌മെന്റ് മുന്നോട്ടു പോയാല്‍  വിദ്യാര്‍ഥി സംഘനകള്‍ സമര രംഗത്തിറങ്ങുമെന്ന് വിവിധ വിദ്യാര്‍ഥി സംഘനകള്‍ ചേര്‍ന്ന യോഗം മുന്നറിയിപ്പു നല്‍കി. കെ എം ഷുഹൈബ് (കെഎസ്‌യു), പി ആര്‍ ഹിലാല്‍ (എംഎസ്എഫ്), ഫാറൂഖ് മുഹമമദ് (എസ്‌ഐഒ), സിന്‍സാദ്ഖാന്‍ (വിദ്യാഥി ജനത), ഷിഹാസ് പി ഷാഹുല്‍ (വിദ്യര്‍ഥി ജനപക്ഷം), കെ എം ഷമ്മാസ്, (കാംപസ്ഫ്രണ്ട്), മുഹമ്മദ്‌റാഫി ( എഐഎസ്എഫ്) എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പ് വച്ചിട്ടുള്ളത്്.
Next Story

RELATED STORIES

Share it