kannur local

യൂനിഫോം നെയ്തത് 1100 തൊഴിലാളികള്‍



കണ്ണൂര്‍: ഒന്നു മുതല്‍ അഞ്ചുവരെ ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് കൈത്തറി യൂനിഫോം നല്‍കാനുള്ള പദ്ധതിക്കു പിന്നില്‍ കൈത്തറി തൊഴിലാളികളുടെയും സഹകരണ സംഘങ്ങളുടെയും ഭഗീരഥ പ്രയത്‌നം.  218919 മീറ്റര്‍ ഷര്‍ട്ടിങ് തുണിയും 82043 മീറ്റര്‍ സ്യൂട്ടിങ് തുണിയുമായി ആകെ 300962 മീറ്ററാണ് ജില്ലയില്‍ ഉല്‍പാദിപ്പിച്ചത്. പ്രാഥമിക കൈത്തറി സഹകരണ സംഘങ്ങളിലെ 823 ഉം ഹാന്‍വീവിന്റെ 250ഓളവും തറികളിലായി 1100ഓളം തൊഴിലാളികള്‍ തുണി നെയ്തു. 2017 ജനവരി ഒന്നുമുതല്‍ മാര്‍ച്ച് 18 വരെ അവധി ദിവസങ്ങളില്‍പോ ലും പണിയെടുത്താണ് ല ക്ഷ്യം കൈവരിച്ചത്. സഹകരണ സംഘങ്ങളുടെയും ഹാന്‍വീവിന്റെയും ചുമതലക്കാരും വ്യവസായ കേന്ദ്രം ഉദ്യോഗസ്ഥരുമെല്ലാം ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചു. കൂടുതല്‍ നെയ്യുന്ന തൊഴിലാളികള്‍ക്ക് പ്രോല്‍സാഹനമായി പ്രത്യേക സാ മ്പത്തിക സഹായം ഏര്‍പ്പെടു ത്തി. ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ തുണി നെയ്തയാളെ വീവര്‍ ഓഫ് ദി വീക്കായി തിരഞ്ഞെടുത്ത് 500 രൂപ വീതം ഇന്‍സന്റീവ് സമ്മാനിച്ചു. നിശ്ചിത അളവില്‍ കൂടുതല്‍ നെയ്തവര്‍ക്ക് കൂലിക്ക് പുറമെ 1000 രൂപയും നല്‍കി. ആകെ 2.5 ലക്ഷം രൂപയാണ് ഇങ്ങനെ ഇന്‍സെന്റീവായി നല്‍കിയത്. തുണിയുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ കര്‍ശന പരിശോധനയും ഏര്‍പ്പെടുത്തി. ഹാ ന്‍വീവിന്റെയും ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജിയിലെയും ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ സംഘങ്ങളിലെത്തി ഗുണനിലവാരം പരിശോധിച്ചു. തുടര്‍ന്ന് കേന്ദ്രസ്ഥാപനമായ ടെക്‌സ്‌റ്റൈ ല്‍ കമ്മിറ്റിയും പരിശോധന നടത്തി. തുണി നെയ്യാനാവശ്യമായ നൂല്‍ കൈത്തറി സംഘങ്ങള്‍ക്ക് സ ര്‍ക്കാര്‍ മുന്‍കൂര്‍ നല്‍കിയിരുന്നു. കൂലി ബാങ്ക് അക്കൗണ്ട് വഴിയാണ് വിതരണം ചെയ്തത്.
Next Story

RELATED STORIES

Share it