malappuram local

യൂത്ത് ലീഗ് സമരത്തില്‍ പങ്കെടുത്തെന്ന പേരില്‍ അറസ്റ്റിലായ സിപിഐ നേതാവിന് ജാമ്യം

പൊന്നാനി: നഗരസഭയിലെ മാലിന്യ വാഹനം തടഞ്ഞതുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തെന്ന പേരില്‍ അറസ്റ്റിലായ സിപിഐ നേതാവ് പി പി ഉമ്മറിന് കോടതി ജാമ്യം അനുവദിച്ചു. പോലിസ് മര്‍ദനത്തില്‍ പരിക്കേറ്റ മുസ്്‌ലിംലീഗ് കൗണ്‍സിലര്‍മാരുമായി നടത്തിയ മാര്‍ച്ചില്‍ ആശുപത്രി ഉപകരണങ്ങള്‍ ഉപയോഗിച്ചുവെന്നാരോപിച്ചാണ് സിപിഐ നേതാവിനെ അറസ്റ്റ് ചെയ്തത്. നേരത്തെ ഇതിന്റെ പേരില്‍ നാല് ലീഗ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. ലീഗ് നേതാക്കളെ ആശുപത്രിയില്‍ പോയി സന്ദര്‍ശിച്ചതിന് തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് സിപിഐ അഴീക്കല്‍ ബ്രാഞ്ച് സെക്രട്ടറിയായ ഉമ്മര്‍ പറഞ്ഞു. നഗരസഭാ ഭരണത്തില്‍ സിപിഐ പങ്കാളിയാണെങ്കിലും മിക്ക കാര്യങ്ങയിലും സിപിഐയും സിപിഎമ്മും കനത്ത ഭിന്നതയിലാണ്.

Next Story

RELATED STORIES

Share it