wayanad local

യൂത്ത് ലീഗ് ജലസഭയ്ക്ക് തുടക്കം



നായ്ക്കട്ടി: ജലസംരക്ഷണ കാംപയിന്റെ ഭാഗമായി യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംസ്ഥാന വ്യാപകമായി 5,000 കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ജലസഭയുടെ ജില്ലാ തല ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി നായ്ക്കട്ടിയില്‍ സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ ഹാരിസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി ഇസ്മായില്‍ ജലബജറ്റ് അവതരിപ്പിച്ചു. നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ ശോഭന്‍കുമാര്‍ ജല കവിത അവതരിപ്പിച്ചു. വെള്ളത്തിന്റെ ദുരുപയോഗം കുറയ്ക്കുന്നതിനും പരമ്പരാഗത ജലസ്രോതസ്സുകള്‍ വീണ്ടെടുക്കുന്നതിനും മഴവെള്ള സംഭരണത്തിനുമായി കുടുംബ സദസ്സുകളില്‍ ബോധവല്‍ക്കരണം നടത്തുകയാണ് ജലസഭ ലക്ഷ്യംവയ്ക്കുന്നത്. ജില്ലയില്‍ ശാഖാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജലസഭകള്‍ സംഘടിപ്പിക്കും. വരള്‍ച്ച, ജല മലിനീകരണം എന്നിവയുടെ കാരണങ്ങളും പ്രത്യാഘാതങ്ങളും വിവരിക്കുന്ന ഫോട്ടോകള്‍, സിഡികള്‍ പ്രദര്‍ശിപ്പിക്കുകയും സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ ജലബജറ്റും വാട്ടര്‍ മാനിഫെസ്‌റ്റോയും അവതരിപ്പിക്കുകയും ചെയ്യും. അതാത് പ്രദേശങ്ങളിലുള്ള ജൈവ കര്‍ഷകര്‍, നെല്‍കര്‍ഷകര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങിയവരെ ജലസഭയില്‍ ആദരിക്കും. ജില്ലാ ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ്, ജില്ലാ ലീഗ് സെക്രട്ടറി പി പി അയ്യൂബ്, ടി അവറാന്‍, വി എം അബൂബക്കര്‍, ഷമീം പാറക്കണ്ടി, ജാസര്‍ പാലക്കല്‍, പി കെ സലാം, ആരിഫ് തണലോട്ട്, യൂനുസലി പനമരം, അസീസ് വേങ്ങൂര്‍ സംസാരിച്ചു. ജലസംരക്ഷണ ഡോക്യുമെന്ററി അവതരണവും നടന്നു.
Next Story

RELATED STORIES

Share it