thrissur local

യൂത്ത് കോണ്‍ഗ്രസ് സമരത്തിനിടെ കെഎസ്‌യു നേതാക്കള്‍ തമ്മില്‍ കൈയാങ്കളി



കൈപ്പമംഗലം: എടത്തിരിത്തിയില്‍ യൂത്ത് കോണ്‍ഗ്രസ് സംഘടിച്ച സമരപരിപാടിക്കിടെ കെഎസ്‌യു നേതാക്കള്‍ തമ്മി ല്‍ കൈയ്യാങ്കളി. കെഎസ്‌യു മുന്‍ ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്തംഗവുമായ ശോഭാ സുബിനും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മുന്‍ ചെയര്‍മാനായ വി എ ആഷിഫും തമ്മിലാണ് കൈയ്യാങ്കളിയുണ്ടായത്. പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഇരുവരെയും പിടിച്ചു മാറ്റുകയായിരുന്നു. എടത്തിരുത്തി കോഴിത്തുമ്പില്‍ കഴിഞ്ഞ ദിവസം നടന്ന യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെയായിരുന്നു സംഭവം. മൂന്നു മാസം മുമ്പ് കോണ്‍ഗ്രസ് നടത്തിയ സമര പരിപാടിയില്‍ പങ്കെടുക്കാതെ എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് പരിപാടിയില്‍ പങ്കെടുത്ത ശോഭ സുബിന്റെ നിലപാടിനെതുടര്‍ന്ന് ഇനി മുതല്‍ പാര്‍ട്ടിയുടെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കില്ലെന്ന് കോണ്‍ഗ്രസ് ചെന്ത്രാപ്പിന്നി എടത്തിരുത്തി മണ്ഡലം കമ്മിറ്റിയും എടത്തിരുത്തി പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയും തീരുമാനമെടുത്തിരുന്നു. ഇതിനിടെയാണ് സ്ഥലത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പരിപാടിയില്‍ ശോഭാ സുബിന്‍ പങ്കെടുത്തതും കൈയ്യാങ്കളിയുണ്ടാവുകയും ചെയ്തത്. പൊതുപരിപാടിക്കിടെ ശോഭാസുബിന്‍ തന്നെ ആക്രമിക്കുകയും ജനമധ്യത്തില്‍ വച്ച് അപമാനിക്കുകയും ചെയ്തുവെന്ന് പറഞ്ഞ് വി എ ആഷിഫ് ഡിസിസി നേതൃത്വത്തിന് പരാതി നല്‍കി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാനായി ഡിസിസി രണ്ടംഗ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it