Alappuzha local

യൂത്ത് കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

ആലപ്പുഴ: കോട്ടയത്ത് കെവിന്‍ എന്ന ചെറുപ്പക്കാരനെ കൊലചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലപ്പുഴ നഗരത്തില്‍ പ്രകടനം നടത്തി പിണറായി വിജയന്റെ കോലം കത്തിച്ചു.
പ്രതിഷേധയോഗം യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എസ് ദീപു ഉദ്ഘാടനം ചെയ്തു. ആര്‍ അംജിത്ത്കുമാര്‍ അധ്യക്ഷത വഹിച്ചു. ഷാജി ഉടുമ്പാക്കല്‍, കെ നൂറുദ്ദീന്‍കോയ, സജില്‍ ഷെരീഫ്, ബേബി ലൂയിസ്, റഹീം വെറ്റക്കാരന്‍,രാഹുല്‍, പി ടി സിയാദ്, അജി, വിവേക്, വൈശാഖ്,ഷാജഹാന്‍, വിഷ്ണു, ഉവൈസ് നേതൃത്വം നല്‍കി.
ആലപ്പുഴ: കോട്ടയം തെന്മലയില്‍ ദലിത് യുവാവിനെ ഡിവൈഎഫ്‌ഐക്കാര്‍ തട്ടിക്കൊണ്ടുപോയി കണ്ണ് ചൂഴ്‌ന്നെടുത്തു മൃഗീയമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാരതീയ ദലിത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. പോലിസിന്റെ ഒത്താശയോടെയാണ് ഈ കൊലപാതകമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ദലിതര്‍ക്കും സ്ത്രീകള്‍ക്കും പിഞ്ചുകുട്ടികള്‍ക്കുപോലും കടുത്ത പീഡനങ്ങളാണ് നേരിടേണ്ടിവരുന്നത്. പോലിസും നിയമ സംവിധാനങ്ങളും ഇക്കൂട്ടര്‍ക്ക് ഒത്താശ ചെയ്യുകയാണ്. ദലിതരെ സംരക്ഷിക്കുന്നതിനുവേണ്ടി  ഭാരതീയ ദലിത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കും.
Next Story

RELATED STORIES

Share it