malappuram local

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; ആറുപേര്‍ അറസ്റ്റില്‍



പെരിന്തല്‍മണ്ണ: ജില്ലാ ആശുപത്രിയില്‍ ഒരു വര്‍ഷം മുമ്പേ പണികഴിപ്പിച്ച പുതിയ മാതൃ-ശിശു കെട്ടിടം രോഗികള്‍ക്ക് തുറന്നുകൊടുക്കണമെന്നും പനി രോഗികള്‍ക്ക് ചികില്‍സ നല്‍കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പെരിന്തല്‍മണ്ണ നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ  ഉപരോധത്തില്‍ സംഘര്‍ഷം. പോലിസ് ലാത്തിവീശി. ആറുപേരെ അറസ്റ്റു ചെയ്തു. ഇന്നലെ രാവിലെ ജില്ലാ ആശുപത്രിയുടെ ഓഫിസിലേക്ക് പ്രതിഷേധവുമായെത്തിയ പ്രവര്‍ത്തകരും പോലിസും തമ്മില്‍ തുടങ്ങിയ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. പെരിന്തല്‍മണ്ണ എഎസ്പി സുജിത്ത് ദാസിന്റെ നേത്യത്വത്തില്‍ പോലിസ് പ്രതിഷേധക്കാരെ നേരിടുകയായിരുന്നു.  സംഭവത്തില്‍ അനുമതിയില്ലാതെ ഉപരോധസമരം നടത്തിയതിന് യുത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെ ടി അജ്മല്‍, മലപ്പുറം പാര്‍ലിമെന്റ് പ്രസിഡന്റ് റിയാസ് മുക്കോളി, പെരിന്തല്‍മണ്ണ മണ്ഡലം പ്രസിഡന്റ് ഹാരിസ് തുടങ്ങി ആറുപേരെ അറസ്റ്റ് ചെയ്തു.
Next Story

RELATED STORIES

Share it