kozhikode local

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

കോഴിക്കോട്: മന്ത്രി ടി പി രാമകൃഷ്ണന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ യൂത്ത് കോണ്‍ഗ്രസ് എക് സൈസ് ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം. ബിയര്‍ ഉല്‍പാദനശാലയ്ക്ക് ഭൂമി നല്‍കിയതുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം നടത്തുക, അഴിമതിയാരോപണം നേരിടുന്ന മന്ത്രി ടി പി രാമകൃഷ്ണന്‍ രാജിവയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എക്സൈസ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചാണ് നേരിയ സംഘര്‍ഷത്തില്‍ കലാശിച്ചത്.
എരഞ്ഞിപ്പാലത്തുനിന്ന് രാവിലെ 11.45ന് ആരംഭിച്ച മാര്‍ച്ച് സിവില്‍ സ്‌റ്റേഷന്‍ രണ്ടാം ഗേറ്റിന് സമീപത്ത് പോലിസ് തടഞ്ഞു. ബാരിക്കേഡുകള്‍ തള്ളി മാറ്റാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരെ പോലിസ് ഇരട്ട ജലപീരങ്കി ഉപയോഗിച്ചു. ഈ സമയം പോലിസിന് നേരെ ഒരുവിഭാഗം പ്രവര്‍ത്തകര്‍ കല്ലേറു നടത്തി. അറുപതോളം വരുന്ന പ്രവര്‍ത്തകരാണ് മാര്‍ച്ചിനുണ്ടായിരുന്നത്.
കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജോ. സെക്രട്ടറി ആദം മുല്‍സി, യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് ജെയ്—സണ്‍ അത്തോളി, സെക്രട്ടറിമാരായ സി വി ജിതേഷ്, എം ധനീഷ്, ആര്‍ സിഫിന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it