thrissur local

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനു പോലിസ് മര്‍ദ്ദനം:കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലിസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി

ഗുരുവായൂര്‍: കണ്ടാണശ്ശേരിയില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനു പോലിസ് മര്‍ദ്ദനം. യൂത്ത് കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോലിസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി. കൂനംമൂച്ചിയല്‍ മുഖ്യമന്ത്രിയുടെ ഫഌക്‌സ്‌ബോര്‍ഡ് സ്ഥാപിക്കുന്നതിനായി നില്‍ക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനെയാണ് ഗുരുവായൂര്‍ പോലിസ് മര്‍ദ്ദിച്ചത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം.
പോലിസിന്റെ നടപടിയില്‍ വ്യാപക പ്രതിഷേധം. കൂനംമൂച്ചി മുക്കാട്ടുകരക്കാരന്‍ അനീഷിനാണ് (21) ഗുരുവായൂര്‍ പോലിസിന്റെ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്. പരിക്കേറ്റ അനീഷിനെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൂണ്ടല്‍-ഗുരുവായൂര്‍ നാലുവരിപാത അനുവദിക്കുകയും, ഫണ്ട് അനുവദിക്കുകയും ചെയ്ത മുഖ്യമന്ത്രിക്ക് ആശംസകളര്‍പ്പിച്ച് ഫഌക്‌സ് ബോര്‍ഡ് സഥാപിക്കുന്നതിനായി കൂനംമൂച്ചി സെന്ററില്‍ നില്‍ക്കുകയായിരുന്നു യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍. ഈ സ്മയം ജീപ്പിലെത്തിയ ഗുരുവായൂര്‍ എസ്.ഐ സുരേഷും, സംഘവും യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരോട് പിരിഞ്ഞ് പോകുവാന്‍ ആവശ്യപ്പെടുകയായിരുന്നു. തങ്ങള്‍ ഫഌക്‌സ് ബോര്‍ഡ് സ്ഥാപിക്കാനെത്തിയതാണെന്നും, യൂത്ത് കോ ണ്‍ഗ്രസ്സ് പ്രവര്‍ത്തകരാണെന്നും പോലിസിനോട് പറഞ്ഞു.
എന്നാല്‍ എസ്,ഐയുടെ നിര്‍ദേശപ്രകാരം ജീപ്പില്‍ നിന്നിറങ്ങിയ പോലിസ് ഡ്രൈവര്‍, അനീഷിനെ ബലമായി ജീപ്പിലേക്ക് വലിച്ച് കയറ്റുകയും, ജീപ്പിലിട്ട് എസ്.ഐ മര്‍ദ്ദിക്കുകയായിരുന്നെന്നും അനീഷ് പറഞ്ഞു. സ്റ്റേഷനിലേക്ക് കൊണ്ടുപോയ അനീഷിനെ സ്റ്റേഷനില്‍ വെച്ചും മര്‍ദ്ദിച്ചു. അനീഷിനെതിരെ കേസ്സ് എടുക്കുവാന്‍ എസ്.ഐ നിര്‍ദേശിച്ചപ്പോള്‍ താന്‍ ചെയ്ത കുറ്റമെന്താണെന്ന് ചോദിച്ചതിനായിരുന്നു മര്‍ദ്ദനം.
വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ ബ്ലോക്ക് പഞ്ചായത്തംഗം ജെയ്‌സണ്‍ചാക്കോയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ എസ്.ഐയുമായി സംസാരിച്ചാണ് അനീഷിനെ വിട്ടുനല്‍കിയത്. മര്‍ദ്ദനത്തെ തുടര്‍ന്ന് ഏറെ അവശനായ അനീഷിന്റെ ശരീരത്തില്‍ പരിക്കുകളുമുണ്ട്. ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അനീഷിനെ പിഎമാധവന്‍ എംഎല്‍എ, ഡി സിസി ഭാരവാഹികളായ ജോസ്‌വള്ളൂര്‍, സിസി ശ്രീകുമാര്‍ സന്ദര്‍ശിച്ചു.
ആഴ്ചകള്‍ക്ക് മുമ്പ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയതാണ് അനീഷ്. കുടുംബത്തിന്റെ ഏക ആശ്രയമായ അനീഷിന്റെ മാതാപിതാക്കള്‍ ബധിരരും മൂകരുമാണ്. യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനെ പോലിസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് മണലൂര്‍ നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോലിസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി.
മാര്‍ച്ച് ഡി.സി.സി വൈസ് പ്രസിഡന്റ് ജോസ്‌വള്ളൂര്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വാക അധ്യക്ഷത വഹിച്ചു. നേതാക്കളായ ഷാജഹാന്‍ പെരുവല്ലൂര്‍, യു.എം.മുബാറക്ക്, എന്‍.എ.നൗഷാദ്, ജെയ്‌സണ്‍ ചാക്കോ, സ്റ്റീഫന്‍ മാസ്റ്റര്‍, വി.കെ.സുനില്‍കുമാര്‍, സ്‌നുഗില്‍ സുബ്രഹ്മണ്യന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it