Flash News

യൂത്ത് കോണ്‍ഗ്രസ് നീന്തല്‍ സമരം : വെള്ളത്തില്‍ മുങ്ങിയ ഏഴുപേരെ രക്ഷിച്ചു



കൊടുങ്ങല്ലൂര്‍: അഴീക്കോട് മുനമ്പം ജങ്കാര്‍ സര്‍വീസ് പുനരാരംഭിക്കാത്തതില്‍ പ്രതിഷേധിച്ചു യൂത്ത് കോണ്‍ഗ്രസ് നടത്തിയ പുഴനീന്തല്‍ സമരത്തിനിടയില്‍ സമരക്കാര്‍ അവശരായി വെള്ളത്തില്‍ മുങ്ങി. ജില്ലാ പഞ്ചായത്തംഗം ശോഭ സുബിന്‍ ഉള്‍െപ്പടെ ഏഴുപേരാണ് നീന്തലിനിടയില്‍ ശരീരം കുഴഞ്ഞ് അപകടത്തില്‍പെട്ടത്. സമരക്കാര്‍ക്കൊപ്പമുണ്ടായിരുന്ന തീരദേശ പോലിസിന്റെ ബോട്ടില്‍ ഇവരെ കരയിലെത്തിച്ചു പോലിസ് സഹായത്തോടെ ആശുപത്രിയിലാക്കി. 11ഓടെ യൂത്ത് കോണ്‍ഗ്രസ് ചാലക്കുടി ലോക്‌സഭാ മണ്ഡലം പ്രസിഡന്റ് അഡ്വ. പി ബി സുനീര്‍ ഉദ്ഘാടനം ചെയ്ത പുഴനീന്തല്‍ സമരം പാതിവഴിയിലെത്തിയപ്പോഴാണ് അപകടം. ശോഭ സുബിനു പുറമെ യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ടി കെ നസീര്‍, അഴീക്കോട് മണ്ഡലം പ്രസിഡന്റ് പി എ മനാഫ്, വി എ ജലീല്‍, എന്‍ എസ് സലിം, സി കെ നൗഷാദ്, കെ കെ അന്‍വര്‍ എന്നിവരെ താലൂക്ക് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒമ്പതുപേരാണ് നീന്തല്‍ സമരത്തില്‍ പങ്കെടുത്തത്. നേരത്തേ നടന്ന ഉദ്ഘാടന യോഗത്തില്‍ ടി കെ നസീര്‍ അധ്യക്ഷത വഹിച്ചു. പി കെ ശംസുദ്ദീന്‍, പി എ കരുണാകരന്‍, പി പി ജോണ്‍ സംസാരിച്ചു.നീന്തല്‍ സമരത്തിനിറങ്ങിയ ഒമ്പതംഗ സംഘത്തിലുള്‍പ്പെട്ട യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി എന്‍ എസ് സലീമാണ് ആദ്യം തളര്‍ന്നത്. വെള്ളത്തില്‍ മുങ്ങിയ സലീമിനെ വള്ളക്കാര്‍ രക്ഷിച്ചു.
Next Story

RELATED STORIES

Share it