Kollam Local

യൂത്ത് കോണ്‍ഗ്രസ് ദേശീയപാത ഉപരോധിച്ചു; പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി



കൊല്ലം: ഗൗരി നേഹയുടെ ആത്മഹത്യയില്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്യാത്ത പോലിസ് നടപടിക്കെതിരേ യൂത്ത് കോണ്‍ഗ്രസ്  കൊല്ലം കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഡിസിസി വൈസ് പ്രസിഡന്റ് സൂരജ് രവി ഉദ്ഘാടനം ചെയ്തു. ഗൗരി നേഹാ വിഷയത്തില്‍ പകല്‍ ഇരയോടും രാത്രി വേട്ടക്കാരന്റെയും ഒപ്പമുള്ള സര്‍ക്കാരിന്റെയും പോലിസിന്റെയും ഇരട്ടത്താപ്പ് നിലപാട് അപഹാസ്യമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ട്രിനിറ്റി ലൈസിയം സ്‌കൂളില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാര്‍ മാനേജ്‌മെന്റുമായി ഒത്തുകളിക്കുകയാണ്. ആരോപണ വിധേയരായവര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ ഒത്താശ ചെയ്തത് പോലിസാണ്. പ്രതികളെ ഒളിപ്പിക്കുന്ന നിലപാടാണ് വിഷയത്തില്‍ പോലിസ് സ്വീകരിക്കുന്നത്. ഗൗരിക്ക് നീതി ലഭ്യമാവുന്ന വരെ യൂത്ത് കോണ്‍ഗ്രസ് സമരവുമായി മുന്നോട്ട് പോകും. കലക്ടറേറ്റ് മാര്‍ച്ചിന് ശേഷം യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ദേശീയ പാത ഉപരോധിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.യൂത്ത് കോണ്‍ഗ്രസ്സ് കൊല്ലം അസംബ്ലി പ്രസിഡന്റ് വിഷ്ണു സുനില്‍ പന്തളം അധ്യക്ഷത വഹിച്ച യോഗത്തില്‍ നേതാക്കളായ പി പ്രതീഷ് കുമാര്‍, ആര്‍എസ് അബിന്‍, മംഗലത്ത് വിനു, ബിനോയി ഷാനൂര്‍, അജു ചിന്നക്കട, ഷെമീര്‍ ചാത്തിനാംകുളം, ഷാന്‍ വടക്കേവിള, സച്ചിന്‍ പ്രതാപ്, ഹര്‍ഷാദ്, മഷ്ഹൂര്‍ പളളിമുക്ക്, ചവറ ശ്രീകുമാര്‍, കരുവ റഫീഖ്, വിപിന്‍ വിക്രം, ഉല്ലാസ് ഉളിയക്കോവില്‍, അന്‍സര്‍ഷാ, രഞ്ജിത്ത്, സിജു, ഗസാലി ഫസല്‍, ലിജു, സുധീര്‍ കൂട്ടുവിള സംസാരിച്ചു.
Next Story

RELATED STORIES

Share it