wayanad local

യൂത്ത് കോണ്‍ഗ്രസ് കലക്ടറേറ്റ് മാര്‍ച്ച് നടത്തി

കല്‍പ്പറ്റ: ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ജില്ലയില്‍ നടത്തിയ ഭൂമിയുടെ തരംമാറ്റം, ഭൂമി പതിച്ചുകൊടുക്കല്‍, പട്ടയം നല്‍കിയതിലെ ക്രമക്കേടുകള്‍ എന്നിവ വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെ ഇ വിനയന്‍ ആവശ്യപ്പെട്ടു.
ഭൂമാഫിയയും റവന്യൂവകുപ്പും ഭരിക്കുന്ന പാര്‍ട്ടിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ്  പുറത്തുവന്നിരിക്കുന്നത്. മിച്ചഭൂമി പ്രശ്‌നത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ ടി അജ്മല്‍ അധ്യക്ഷത വഹിച്ചു. ആര്‍ രാജേഷ്‌കുമാര്‍, ജഷീര്‍ പള്ളിവയല്‍, പോള്‍സണ്‍ കൂവക്കല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it