kannur local

യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ മേയറെ ഉപരോധിച്ചു



കണ്ണൂര്‍: ജനകീയ ആവശ്യങ്ങളോടുള്ള കോര്‍പറേഷന്‍ അവഗണനയില്‍ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ മേയര്‍ ഇ പി ലതയെ ഉപരോധിച്ചു. നേതാജി റോഡിലെയും കുഴിക്കുന്നിലെയും ബീവറേജ് മദ്യ വില്‍പനശാലകള്‍ അടച്ചുപൂട്ടുക, താണ മുഴത്തടത്തെ അനധികൃത നായ വളര്‍ത്തുകേന്ദ്രം അടച്ചുപൂട്ടുക, തായത്തെരു-സിറ്റി റോഡിലെ ഇരുഭാഗങ്ങളിലും ഓവുചാലും നടപ്പാതയും ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുദ്രാവാക്യം വിളികളുമായി മേയറുടെ ഓഫിസ് ചേംബറില്‍ പ്രവര്‍ത്തകരെത്തി. എന്നാല്‍ മേയര്‍ സംസാരിക്കാന്‍ കൂട്ടാക്കിയില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം. മുദ്രാവാക്യം വിളി തുടര്‍ന്നതോടെ പോലിസെത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ നീക്കം നടത്തി. സംഭവമറിഞ്ഞ് പി കെ ശ്രീമതി എംപി, മുന്‍ എംഎല്‍എ എം പ്രകാശന്‍ എന്നിവരെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി നടപടികള്‍ സ്വീകരിക്കാമെന്ന് ഉറപ്പുനല്‍കി. ലീഗ് കൗണ്‍സിലര്‍മാരായ എം ഷഫീഖ്, റഷീദ മഹലില്‍ എന്നിവരും പങ്കെടുത്തു. ഉപരോധത്തിന് സിയാദ് തങ്ങള്‍, സി എം ഇസുദ്ദീന്‍, ഷംസീര്‍ മൈതാനപ്പള്ളി, റാഷിദ്, അജ്മല്‍ അറക്കല്‍, സി പി അജ്മല്‍, നജീബ് മൈതാനപ്പള്ളി, ഫഹദ് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it