malappuram local

യൂത്ത്‌ലീഗ്ഗെയില്‍വിരുദ്ധ സമരയാത്ര ഇന്ന്



മലപ്പുറം: ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ ശക്തമായ സമരം നടത്തിയ പാരമ്പര്യമാണ് മുസ്‌ലിംലീഗിന്റേതെന്ന് സാദിഖലി തങ്ങള്‍. ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ ജനവാസ കേന്ദ്രങ്ങളില്‍ നിന്നും മാറ്റി ജനങ്ങളുടെ ആശങ്ക മാറ്റണമെന്നാണ് മുസ്്‌ലിം ലീഗിന്റെ ആവശ്യം. ജനങ്ങളുടെ ആശങ്ക നീക്കാതെ ഈ പദ്ധതിയുമായി മുന്നോട്ട് പോവുകയാണെങ്കില്‍  സമരം കൂടുതല്‍ ശക്തിയാര്‍ജിക്കുമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുസ്‌ലിം യൂത്ത്‌ലീഗ് ഗെയില്‍വിരുദ്ധ സമരയാത്രയുടെ പതാക കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത്ലീഗ് ജില്ലാ കമ്മിറ്റി ഇന്ന് നടത്തുന്ന സമരയാത്രയുടെ പതാക മുസ്‌ലിംലീഗ് സാദിഖലി ശിഹാബ് തങ്ങള്‍ യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറക്ക് കൈമാറി. സമരയാത്ര ഇന്ന് രാവിലെ എട്ടിന് കോട്ടക്കല്‍ മണ്ഡലത്തിലെ ഇരിമ്പിളിയം പഞ്ചായത്തിലെ മാങ്കേരിയില്‍ നിന്നു ആരംഭിക്കും. ജനങ്ങളുടെ ആശങ്ക തീര്‍ക്കാതെ നടപ്പാക്കാനുള്ള ശ്രമത്തില്‍നിന്നു കേന്ദ്ര-കേരള സര്‍ക്കാറുകള്‍ പിന്തിരിയണമെന്നാവശ്യപ്പെട്ട് എരഞ്ഞിമാവില്‍ നടക്കുന്ന ഗെയില്‍ വിരുദ്ധ സമരപന്തലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വൈകീട്ട് നാലിന്  വാലില്ലാപുഴ നിന്നു പ്രകടനം നടക്കും. ശേഷം അഞ്ചിന് എരഞ്ഞിമാവില്‍ സമാപന സമ്മേളനം നടക്കും.
Next Story

RELATED STORIES

Share it